---
title: "നവകേരള സദസ്സിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല നിക്ഷേപക സംഗമം നാളെ"
english_title: " investors meet tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162868/investors-meet-tomorrow"
published_at: "2023-11-17T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556d8efc52c0_news-card.jpg"
keywords: []
---

# നവകേരള സദസ്സിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല നിക്ഷേപക സംഗമം നാളെ

> **Lead Summary:** **തളിപ്പറമ്പ്: **നവകേരള സദസ്സിൻ്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് താലൂക്ക് തല നിക്ഷേപക സംഗമം 18.11.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടി തളിപ്പറമ്പ് എം.എൽ. എ. എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **നവകേരള സദസ്സിൻ്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് താലൂക്ക് തല നിക്ഷേപക സംഗമം 18.11.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന പരിപാടി തളിപ്പറമ്പ് എം.എൽ. എ. എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

കസ്റ്റമർ റിലേഷൻഷിപ്പും ബിസിനസ് വളർച്ചയും, വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി സുരക്ഷ, ബാങ്കുകളുടെ വ്യവസായ ലോൺ നടപടിക്രമം, സംരംഭക മേഖലയിൽ കാർഷിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ സാധ്യതകൾ, വ്യവസായ വകുപ്പിന്റെ വ്യവസായ നയവും പദ്ധതികളും, തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ അവതരണവും നടത്തപ്പെടുന്നു. വ്യവസായ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും സംരംഭക തൽപരർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: +91 9188127199 +91 9497301262

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162868/investors-meet-tomorrow)