---
title: "തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 'ജനദ്രോഹ സർക്കാറിന്റെ അഴിമതി സദസ്' പരിപാടി സംഘടിപ്പിച്ചു"
english_title: "Under the leadership of Taliparamb constituency committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162769/under-the-leadership-of-taliparamb-constituency-committee"
published_at: "2023-11-16T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65561a93688f9_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 'ജനദ്രോഹ സർക്കാറിന്റെ അഴിമതി സദസ്' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ലോക്കൽ ഗവ മെബേഴ്സ് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനദ്രോഹ സർക്കാറിന്റെ അഴിമതി സദസ് പരിപാടി സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിന് സമീപം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. 

## Article Content

**തളിപ്പറമ്പ്: **ലോക്കൽ ഗവ മെബേഴ്സ് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനദ്രോഹ സർക്കാറിന്റെ അഴിമതി സദസ് പരിപാടി സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിന് സമീപം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. 

ബിൽഡിംഗ് പെർമ്മിറ്റും അവശ്യ സാധനങ്ങളുടെയും വില വർദ്ധനവ്, പെൻഷനുമില്ല, ഫണ്ടു മില്ല, പദ്ധതികൾ പേരിന് മാത്രം എന്ന മുദ്രാവാക്യമുയർത്തിയാണ് അഴിമതി സദസ് പരിപാടി സംഘടിപ്പിച്ചത്. സി നുബല അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി. പി പി മുഹമ്മദ് നിസാർ, എം കെ ഷബിത, പി റജുല, പി പി മുഹമ്മദ് ഇഖ്ബാൽ കെ വി മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162769/under-the-leadership-of-taliparamb-constituency-committee)