---
title: "കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു"
english_title: "Kannur-Bengaluru Air India Express service started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162652/kannur-bengaluru-air-india-express-service-started"
published_at: "2023-11-16T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555b935a64ea_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

> **Lead Summary:** **മട്ടന്നൂർ : **കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും.

## Article Content

**മട്ടന്നൂർ : **കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും.

തിരികെ 4.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.50-ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്. ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ദിവസേന രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162652/kannur-bengaluru-air-india-express-service-started)