---
title: "എക്സൈസ് പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 205 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "205 liters of wash was found without its owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162514/205-liters-of-wash-was-found-without-its-owner"
published_at: "2023-11-15T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d7ca25456_news-card.jpg"
keywords: []
---

# എക്സൈസ് പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 205 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് ശ്രീ അയ്യപ്പ ഭജനമഠത്തിന് സമീപം പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 205 ലിറ്റ൪ വാഷ് കണ്ടെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് ശ്രീ അയ്യപ്പ ഭജനമഠത്തിന് സമീപം പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 205 ലിറ്റ൪ വാഷ് കണ്ടെടുത്തു.

റെയിഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ് സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീഷ് കെ, പി. സൂരജ്, പി.ആർ. വിനീത് എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162514/205-liters-of-wash-was-found-without-its-owner)