---
title: "ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Three wheeler scooter distribution for differently abled inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16234/three-wheeler-scooter-distribution-for-differently-abled-inaugurated"
published_at: "2021-12-15T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9f6d3e0d12_bac0e1a4-c3ae-4e63-83c7-66f7110245b0 (2).jpg"
keywords: []
---

# ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭാ 2021-2022 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്ന ശേഷിക്കാർക്കുള്ള സൈഡ് വിലോട് കൂടിയ (മുച്ചക്ര) സ്കൂട്ടർ വിതരണ ഉദ്ഘാടനം തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നഗരസഭയിൽ വെച്ച് നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭാ 2021-2022 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്ന ശേഷിക്കാർക്കുള്ള സൈഡ് വിലോട് കൂടിയ (മുച്ചക്ര) സ്കൂട്ടർ വിതരണ ഉദ്ഘാടനം തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നഗരസഭയിൽ വെച്ച് നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം.എസ്.ശ്രീരാഗ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.റജുല, എം.കെ.ഷബിത, പി.പി.മുഹമ്മദ് നിസാർ, കെ.പി.ഖദീജ കൗൺസിലർമാരായ കെ.രമേശൻ, കൊടിയിൽ സലീം, സി.മുഹമ്മദ് സിറാജ്, പി.കെ.റസിയ, പി.കെ.സാഹിദ, പി.മുനീറ സംബദ്ധിച്ചു.

ICDS സൂപ്പർവൈസർ കെ.പങ്കജാക്ഷി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16234/three-wheeler-scooter-distribution-for-differently-abled-inaugurated)