---
title: "തളിപ്പറമ്പ നഗരസഭ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു"
english_title: "Children's Harita Sabha was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162234/childrens-harita-sabha-was-organized"
published_at: "2023-11-14T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538f90c0eec_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

> **Lead Summary:** മാലിന്യമുക്ത കേരളം തളിപ്പറമ്പ നഗരസഭ നടപ്പിലാക്കിയ കർമ്മ പദ്ധതി പ്രവർത്തനങ്ങളെകുറിച്ച് വിലയിരുത്തുന്നതിനും ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി ഫലപ്രദമായ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

## Article Content

മാലിന്യമുക്ത കേരളം തളിപ്പറമ്പ നഗരസഭ നടപ്പിലാക്കിയ കർമ്മ പദ്ധതി പ്രവർത്തനങ്ങളെകുറിച്ച് വിലയിരുത്തുന്നതിനും ജനകീയ ചർച്ചയ്ക്ക് വിധേയമാക്കി ഫലപ്രദമായ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

ടാഗോർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു. ആരോഗ്യ ചെയർപേഴ്സൺ നബീസ ബീവി അദ്ധ്യക്ഷത വഹിച്ചു. പൊതുമരത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ക്ലീൻ സിറ്റി മാനേജർ രഞ്ജിത് കുമാർ എ പി റിപ്പോർട്ടവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഖദീജ കെ. പി, ഷബിത എ കെ കൗൺസിലർ മുനീറ തുടങ്ങിയവർ സംബന്ധിച്ചു.സെക്രട്ടറി സുബൈർ കെ പി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ടാഗോർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അനന്ദൻ എന്നിവർ സംസാരിച്ചു.

സർക്കാർ നിർദ്ദേശപ്രകാരമുള്ള ക്യാമ്പയിന്റെ ഭാഗമായി നഗരസഭ മാർച്ച് 15 മുതൽ നവംബർ 14 വരെ നടത്തിയ പ്രവർത്തനങ്ങളിൽ നേരത്തെയുള്ള അവസ്ഥയിൽ നിന്നുള്ള പുരോഗതി, ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിപാടികൾ, നേരിട്ട പ്രതിസന്ധികൾ അവ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ എന്നിവ കുട്ടികളുടെ ഹരിത സഭകളിലൂടെ ചർച്ച ചെയ്തു.

വിവിധ സർക്കാർ അർദ്ധസർക്കാർ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കുട്ടികളുടെയും അധ്യാപകരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു. ഓരോ സ്കൂളിലെയും വിദ്യാർത്ഥികളുടെ പ്രതിനിധികൾ അവരുടെ ആശയം, സംശയങ്ങൾ എന്നിവ ഈ കുട്ടികളുടെ നഗരസഭയിൽ അവതരിപ്പിക്കുകയും അതിനു മറുപടിയായി സെക്രട്ടറി സുബൈർ കെ പി കുട്ടികളുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു. നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162234/childrens-harita-sabha-was-organized)