---
title: "തളിപ്പറമ്പ് ബി ഇ എം എൽ പി സ്കൂളിലെ ശിശുദിനാഘോഷത്തിൽ പങ്കുചേർന്ന് പൂർവ വിദ്യാർത്ഥികളും"
english_title: "Alumni also participated in the Children's Day celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162232/alumni-also-participated-in-the-childrens-day-celebration"
published_at: "2023-11-14T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538eca59a7d_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബി ഇ എം എൽ പി സ്കൂളിലെ ശിശുദിനാഘോഷത്തിൽ പങ്കുചേർന്ന് പൂർവ വിദ്യാർത്ഥികളും

> **Lead Summary:** സ്കൂൾ കലോത്സവത്തിലും ശാസ്ത്ര മേളയിലും മികച്ച വിജയം കൈവരിച്ച തളിപ്പറമ്പ ബി.ഇ.എം.എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം പങ്കിടുവാൻ പൂർവ്വ വിദ്യാർത്ഥികളും . വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തളിപ്പറമ്പ യൂണിറ്റിന്റെ പ്രസിഡണ്ട് കെ.എസ് റിയാസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകുകയും ആശിഖ് ശിശുദിന പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു.

## Article Content

സ്കൂൾ കലോത്സവത്തിലും ശാസ്ത്ര മേളയിലും മികച്ച വിജയം കൈവരിച്ച തളിപ്പറമ്പ ബി.ഇ.എം.എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം പങ്കിടുവാൻ പൂർവ്വ വിദ്യാർത്ഥികളും . വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തളിപ്പറമ്പ യൂണിറ്റിന്റെ പ്രസിഡണ്ട് കെ.എസ് റിയാസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകുകയും ആശിഖ് ശിശുദിന പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരി പാടികൾ അവതരിപ്പിക്കുകയും ചെയ്തു. മസൂദ്, ശിഹാബുദ്ധീൻ , സക്കറിയ, റഷീദ് , ഗാന്ധി സിദ്ധിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാഗതം ഹെഡ് മിസ്ട്രസ് കൊച്ചുറാണി ടീച്ചറും, ആൽബിൻ റോയിയും നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് പായസ വിതരണത്തോടു കൂടി ശിശുദിന പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162232/alumni-also-participated-in-the-childrens-day-celebration)