---
title: "'പ്രമേഹത്തെ തോൽപ്പിക്കാം ഭക്ഷണ ക്രമത്തിലൂടെ': കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ക്ലാസ് സംഘടിപ്പിച്ചു"
english_title: "A class was organized at Kannur Govt. Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162181/a-class-was-organized-at-kannur-govt-medical-college"
published_at: "2023-11-14T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553689a305f8_news-card.jpg"
keywords: []
---

# 'പ്രമേഹത്തെ തോൽപ്പിക്കാം ഭക്ഷണ ക്രമത്തിലൂടെ': കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** > ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ "പ്രമേഹത്തെ തോൽപ്പിക്കാം ഭക്ഷണക്രമത്തിലൂടെ "എന്ന വിഷയത്തെ ആസ്പദമാക്കി ആശുപത്രിയിലെത്തുന്ന പൊതുജങ്ങൾക്കും കൂട്ടിരിപ്പുക്കാർക്കും ജീവനക്കാർക്കുമായി സ്ഥാപനത്തിലെ സീനിയർ ഗ്രേഡ് ഡയറ്റീഷ്യൻ ഡോക്ടർ ശ്രീദേവിയുടെ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

## Article Content

> ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ "പ്രമേഹത്തെ തോൽപ്പിക്കാം ഭക്ഷണക്രമത്തിലൂടെ "എന്ന വിഷയത്തെ ആസ്പദമാക്കി ആശുപത്രിയിലെത്തുന്ന പൊതുജങ്ങൾക്കും കൂട്ടിരിപ്പുക്കാർക്കും ജീവനക്കാർക്കുമായി സ്ഥാപനത്തിലെ സീനിയർ ഗ്രേഡ് ഡയറ്റീഷ്യൻ ഡോക്ടർ ശ്രീദേവിയുടെ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ആശുപത്രിയിലെ നാലാം നിലയിൽ ഉള്ള ലെക്ചർ ഹാൾ തിയേറ്ററിൽ ഉച്ചക്ക് 12 മണിക്ക് ആണ് ക്ലാസ് നടത്തിയത്. ആശുപത്രിയിൽ എത്തിയ പൊതുജങ്ങൾക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ക്ലാസ്സ്‌ കേൾക്കാൻ ഉള്ള സൗകര്യമൊരുക്കിയിരുന്നു . പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമത്തെ പറ്റിയുള്ള സംശയങ്ങൾക്ക് ഡയറ്റീഷ്യൻ മറുപടി നൽകി.

ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. സുദീപ് പരിപാടി ഉൽഘാടനം ചെയ്തു. ഡോ. ബിന്ദു എം വി സ്വാഗതവും ആർ എം ഒ ഡോ. സരിൻ ആശംസയും അറിയിച്ചു. മെഡിക്കൽ കോളേജിൽ ജീവനക്കർക്കായി കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ്,സൗജന്യ പ്രമേഹനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162181/a-class-was-organized-at-kannur-govt-medical-college)