---
title: "അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162153/illegal-sand-smuggling"
published_at: "2023-11-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65534c335be06_news-card.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ നൈറ്റ് പെട്രോളിങ്ങിനിടെ ഇരിണാവ് കച്ചേരിതറയിൽ വെച്ച് KL 10 Z 6673 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 150 അടിയോളം മണൽ പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

## Article Content

അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ നൈറ്റ് പെട്രോളിങ്ങിനിടെ ഇരിണാവ് കച്ചേരിതറയിൽ വെച്ച് KL 10 Z 6673 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 150 അടിയോളം മണൽ പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കണ്ണപുരം ഗ്രേഡ് അസിസ്റ്റന്റ് എസ് ഐ രാജേഷ് എ, സി പി ഒമാരായ രാജേഷ് എ, സിജു, റിജേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162153/illegal-sand-smuggling)