---
title: "കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍ "
english_title: "Foreign worker arrested with cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16211/foreign-worker-arrested-with-cannabis"
published_at: "2021-12-15T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9dc2e3f0d9_Untitled-2 web.jpg"
keywords: []
---

# കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍ 

> **Lead Summary:** **പാപ്പിനിശേരി: **വന്‍ കഞ്ചാവു ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ലാല്‍ബാഗ് സ്വദേശി സഞ്ജിത് മണ്ഡലിന്റെ മകന്‍ സൂരജിത്ത് മണ്ഡലിനെ യാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.

## Article Content

**പാപ്പിനിശേരി: **വന്‍ കഞ്ചാവു ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ലാല്‍ബാഗ് സ്വദേശി സഞ്ജിത് മണ്ഡലിന്റെ മകന്‍ സൂരജിത്ത് മണ്ഡലിനെ യാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.

പഴയങ്ങാടി ഏഴോം നെരുവമ്പ്രത്തെ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം വച്ചാണ് ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. ഒരാഴ്ച കാലമായി ഇയാള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു

റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ സന്തോഷ് തൂണോളി, അബ്ദുള്‍ നാസര്‍ ആര്‍.പി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിഷാദ്.വി, സനീബ് കീരി, ശ്രിജിന്‍ വി.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16211/foreign-worker-arrested-with-cannabis)