---
title: "കളിച്ചുപഠിക്കാൻ നോർത്ത് കുപ്പം റൗളത്തുൽ ഉലൂമിൽ കിഡ്സ് പാർക്ക്"
english_title: "North Kuppam Raulatul Uloom Kids Park to play and learn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162096/north-kuppam-raulatul-uloom-kids-park-to-play-and-learn"
published_at: "2023-11-14T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65532b52a44c3_news-card.jpg"
keywords: []
---

# കളിച്ചുപഠിക്കാൻ നോർത്ത് കുപ്പം റൗളത്തുൽ ഉലൂമിൽ കിഡ്സ് പാർക്ക്

> **Lead Summary:** ചാച്ചാജിയുടെ ജന്മ ദിനമായ നവംബർ 14 ശിശു ദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് കളിച്ചുപഠിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കിന് സമാനമായ കിഡ്സ് പാര്‍ക്ക് ഒരുക്കി നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂള്‍. നോർത്ത് കുപ്പത്തെ ഖത്തർ പ്രവാസിയായ ഒരു സഹോദരന്റെ അഭ്യർത്ഥനയിൽ ഖത്തറിലെ ജീവ കാരുണ്യ പ്രവർത്തകൻ ശൈഖ് മുഹമ്മദ്‌ ബിൻ ജാസിം അൽ ഉബൈദാന്റെ സഹായത്തോടെ അറുപതിനായിരത്തോളം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്.

## Article Content

ചാച്ചാജിയുടെ ജന്മ ദിനമായ നവംബർ 14 ശിശു ദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് കളിച്ചുപഠിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കിന് സമാനമായ കിഡ്സ് പാര്‍ക്ക് ഒരുക്കി നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂള്‍. നോർത്ത് കുപ്പത്തെ ഖത്തർ പ്രവാസിയായ ഒരു സഹോദരന്റെ അഭ്യർത്ഥനയിൽ ഖത്തറിലെ ജീവ കാരുണ്യ പ്രവർത്തകൻ ശൈഖ് മുഹമ്മദ്‌ ബിൻ ജാസിം അൽ ഉബൈദാന്റെ സഹായത്തോടെ അറുപതിനായിരത്തോളം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്.

ഫോൾഡബിൾ സ്ലൈഡ്,ഡക്ക് റൈഡർ,റോക്കിങ് ഹോർസ്, ബാസ്‌ക്കറ്റ് ബോൾ സെറ്റ്,സീ സോ റോക്കർ തുടങ്ങിയവയാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കിഡ്സ്‌ പാർക്കിന്റെ ചുമരുകൾ പൂന്തോട്ടത്തിന്റെയും വൃക്ഷ ങ്ങളുടെയും ചിത്രങ്ങൾ വരച്ചും നിലം ഗ്രാസ് കാർപ്പെറ്റ് വിരിച്ചും മനോഹരമാക്കിയിട്ടുണ്ട്.കിഡ്സ്‌ പാർക്കിന്റെ ഉദ്ഘാടനം നോർത്ത് കുപ്പം ജുമാ മസ്ജിദ് ഖത്തീബ്‌ ഫിർദൗസ് ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കളിസ്ഥലം.കളിസ്ഥല ഉപകരണങ്ങൾ കേവലം വിനോദത്തിനല്ല,പ്രധാന കഴിവുകളും പ്രശ്‌നപരിഹാര കഴിവുകളും വികസിപ്പിക്കാൻ ഇത് യഥാർത്ഥത്തിൽ കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ അബുഹാജി,ആർ യു എം സ്കൂൾ പ്രധാനാധ്യാപിക ഗീത ടീച്ചർ, അധ്യാപികമാരായ മഹിജ,ഫാത്തിമ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162096/north-kuppam-raulatul-uloom-kids-park-to-play-and-learn)