---
title: "വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം"
english_title: "A one-and-a-half-year-old boy fell under the car while bringing the car to the backyard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161902/a-one-and-a-half-year-old-boy-fell-under-the-car-while-bringing-the-car-to-the-backyard"
published_at: "2023-11-13T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65522760a2855_accident.jpg"
keywords: []
---

# വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കാസര്‍കോട് : **കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

## Article Content

**കാസര്‍കോട് : **കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടി വന്ന് നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് വാഹനത്തിന്‍റെ ടയറിനടിയില്‍പ്പെട്ടു. നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161902/a-one-and-a-half-year-old-boy-fell-under-the-car-while-bringing-the-car-to-the-backyard)