---
title: "പരിയാരത്ത് വയോധികയെ ബന്ദിയാക്കി കവർച്ച നടത്തിയ സംഭവം: ഒരാൾ പിടിയിൽ"
english_title: "One arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161845/one-arrested"
published_at: "2023-11-13T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551e43fd68b4_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പരിയാരത്ത് വയോധികയെ ബന്ദിയാക്കി കവർച്ച നടത്തിയ സംഭവം: ഒരാൾ പിടിയിൽ

> **Lead Summary:** **പരിയാരം:** വയോധികയെ ബന്ദിയാക്കി ചിതപ്പിലെ പൊയിലിൽ കവർച്ച നടത്തിയ തമിഴ് കൊള്ളസംഘത്തിലെ യുവാവിനെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ പിടികൂടി.കോയമ്പത്തൂർ സ്വദേശിയായ യുവാവിനെയാണ് ജില്ലാ റൂറൽ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

## Article Content

**പരിയാരം:** വയോധികയെ ബന്ദിയാക്കി ചിതപ്പിലെ പൊയിലിൽ കവർച്ച നടത്തിയ തമിഴ് കൊള്ളസംഘത്തിലെ യുവാവിനെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ പിടികൂടി.കോയമ്പത്തൂർ സ്വദേശിയായ യുവാവിനെയാണ് ജില്ലാ റൂറൽ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കൂട്ടുപ്രതികളെ പിടികൂടാൻ നീക്കം തുടങ്ങി. സെപ്റ്റംബർ 29-ന് ആണ് പളുങ്ക്ബസാറിലെ മാടാളൻ അബ്ദുള്ളയുടെ ജനൽ ഗ്രിൽസുകൾ തകർത്ത് അകത്തുകയറിയ അന്തർ സംസ്ഥാന കവർച്ചക്കാർ 25 പവനും 18,000 രൂപയും കവർന്നത്.

ഒക്ടോബർ 19-ന് ഡോ. ഷക്കീർ അലിയുടെ വീട്ടിൽ ഭാര്യയുടെ മാതൃസഹോദരിയെ കെട്ടിയിട്ട് 10 പവനും 10,000 രൂപയും മൊബൈൽ ഫോണുകളും കവർന്നിരുന്നു. കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ കവർച്ചക്കാരെ ഇന്ന് പരിയാരത്ത് എത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161845/one-arrested)