---
title: "കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് "
english_title: "Gunfight between Maoist and police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161797/gunfight-between-maoist-and-police"
published_at: "2023-11-13T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c672c62d7_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് 

> **Lead Summary:** **അയ്യൻകുന്ന്: **വയനാട്ടിലെ പേര്യയിലുണ്ടായ വെടിവെപ്പിന് ശേഷം കണ്ണൂർ ജില്ലയിലെ കാടുകളിലേക്ക് മാറി എന്ന് സംശയിക്കുന്ന മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ വെടിവെപ്പ് നടന്നതായി സംശയം. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവെപ്പ് നടന്നതായി സംശയമുയർന്നത്.

## Article Content

**അയ്യൻകുന്ന്: **വയനാട്ടിലെ പേര്യയിലുണ്ടായ വെടിവെപ്പിന് ശേഷം കണ്ണൂർ ജില്ലയിലെ കാടുകളിലേക്ക് മാറി എന്ന് സംശയിക്കുന്ന മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ വെടിവെപ്പ് നടന്നതായി സംശയം. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവെപ്പ് നടന്നതായി സംശയമുയർന്നത്.

കരിക്കോട്ടക്കരി ടൗണിൽ ഉൾപ്പെടെ വെടിയൊച്ച കേട്ടതായും വനത്തിൽ നിന്ന് പുക ഉയരുന്നതായും നാട്ടുകാർ പറയുന്നു. ഏകദേശം 25 റൗണ്ട് വെടിയുതിർത്തതായാണ് സംശയം. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലകളിൽ പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും തിരച്ചിൽ ശക്തമാണ്.

ഇതിനിടയിലും വാളതോടിലെ വീടുകളിൽ എത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് തിരികെ പോയിരുന്നു. തുടർച്ചയായി വെടിയൊച്ച കേട്ടു എന്നാണ് നാട്ടുകാർ പറഞ്ഞത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161797/gunfight-between-maoist-and-police)