---
title: "ബാലവേദിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി  "കളിമുറ്റം" പരിപാടി സംഘടിപ്പിച്ചു"
english_title: "Under the leadership of Balavedi, the "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161787/under-the-leadership-of-balavedi-the-playground-program"
published_at: "2023-11-13T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c0353e8d9_news-card.jpg"
keywords: []
---

# ബാലവേദിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി  "കളിമുറ്റം" പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** > കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി " കളിമുറ്റം" പരിപാടി സംഘടിപ്പിച്ചു.150 ഓളം കുട്ടികൾ പങ്കെടുത്ത " കളിമുറ്റം" വിവിധ കലാ പരിപാടികളോടെ നടന്നു.

## Article Content

> കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി " കളിമുറ്റം" പരിപാടി സംഘടിപ്പിച്ചു.150 ഓളം കുട്ടികൾ പങ്കെടുത്ത " കളിമുറ്റം" വിവിധ കലാ പരിപാടികളോടെ നടന്നു.

പരിപാടിയിൽ സെൻട്രൽ ഗ്രന്ഥാലയം സെക്രട്ടറി കെ. രാഹുൽ സ്വാഗതം പറഞ്ഞു, പ്രസിഡന്റ്  കെ. ആർ സരളാ ഭായ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു, പ്രശസ്ത ബാലസാഹിത്യകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

വിസ്മയ ഡയറക്ടർ പോത്തേര കൃഷ്ണൻ പരിപാടിയിൽ ആശംസകൾ അറിയിച്ചു, സെൻട്രൽ ഗ്രന്ഥാലയം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം സുജിത്ത് പരിപാടിയിൽ നന്ദി പറഞ്ഞു. പരിപാടിയിൽ അപ്രതീക്ഷിത അഥിതിയായി പയ്യന്നൂർ MLA ശ്രീ T I മധുസൂദനൻ കൂടി എത്തിയതോടെ പരിപാടിയുടെ ആവേശം ഇരട്ടിയായി മാറി. പരിപാടിയുടെ സമ്മാനദാനം MLA നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161787/under-the-leadership-of-balavedi-the-playground-program)