---
title: "കണ്ണൂർ ജില്ലാ കേരളോത്സവത്തിൽ പാട്ട്യം കലാസമിതി അവതരിപ്പിച്ച  'ബിരിയാണി' മികച്ച നാടകം"
english_title: "Biryani is the best drama presented by Pattyam Kalasamiti "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161730/biryani-is-the-best-drama-presented-by-pattyam-kalasamiti"
published_at: "2023-11-13T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655199ac8818f_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കേരളോത്സവത്തിൽ പാട്ട്യം കലാസമിതി അവതരിപ്പിച്ച  'ബിരിയാണി' മികച്ച നാടകം

> **Lead Summary:** **കണ്ടോത്ത് : **പിലാത്തറയിൽ സമാപിച്ച കണ്ണൂർ ജില്ലാ കേരളോൽസവത്തിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടോത്ത് പാട്യം കലാസമിതി അവതരിപ്പിച്ച നാടകം ബിരിയാണി സമ്മാനങ്ങൾ വാരിക്കൂട്ടി. സന്തോഷ് ഏച്ചിക്കാനത്തിന്റെ വിഖ്യാത ചെറുകഥയായ ബിരിയാണി പ്രമോദ് കണ്ടോത്താണ് സംവിധാനം ചെയ്ത് നാടകമാക്കിയത്.

## Article Content

**കണ്ടോത്ത് : **പിലാത്തറയിൽ സമാപിച്ച കണ്ണൂർ ജില്ലാ കേരളോൽസവത്തിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടോത്ത് പാട്യം കലാസമിതി അവതരിപ്പിച്ച നാടകം ബിരിയാണി സമ്മാനങ്ങൾ വാരിക്കൂട്ടി. സന്തോഷ് ഏച്ചിക്കാനത്തിന്റെ വിഖ്യാത ചെറുകഥയായ ബിരിയാണി പ്രമോദ് കണ്ടോത്താണ് സംവിധാനം ചെയ്ത് നാടകമാക്കിയത്.

മത്സരിച്ച എല്ലാ നാടകത്തെയും പിന്നിലാക്കിക്കൊണ്ട് ബിരിയാണി തിളങ്ങി നിന്നു. മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഗോപാൽ യാദവായി അഭിനയിച്ച വി ടി രഞ്ജിത്ത് മികച്ച നടനായി. മാതംഗിയായി വേഷമിട്ട നാടക രചയിതാവ് കൂടിയായ പ്രജീഷ ടി പി മികച്ച അഭിനേത്രിയായി.

വിശപ്പിന്റെ രാഷ്ട്രീയത്തെയും ധൂർത്തിന്റെ നിരർത്ഥകതയെയും അനാവരണം ചെയ്യുന്ന നാടകം കാണികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുളള ബിരിയാണി കൂടുതൽ വേദികളിൽ വിളമ്പാനുള്ള ആലോചനയിലാണ് പാട്യം കലാസമിതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161730/biryani-is-the-best-drama-presented-by-pattyam-kalasamiti)