---
title: "സീറ്റ് ബെൽറ്റിടാത്തതിന് 74കാരൻ പിഴയടക്കേണ്ടത് 74500 രൂപ, എ ഐ ക്യാമറയിൽ പതിഞ്ഞത് 149 തവണ"
english_title: "74-year-old man fined Rs 74,500 for not wearing seat belt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161660/74-year-old-man-fined-rs-74500-for-not-wearing-seat-belt"
published_at: "2023-11-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550ec02b2e57_news-card.jpg"
keywords: []
---

# സീറ്റ് ബെൽറ്റിടാത്തതിന് 74കാരൻ പിഴയടക്കേണ്ടത് 74500 രൂപ, എ ഐ ക്യാമറയിൽ പതിഞ്ഞത് 149 തവണ

> **Lead Summary:** കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്കയിലെ 74 വയസുകാരനായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഒന്നും രണ്ടും തവണയല്ല 149 തവണയാണ് ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ ഇദ്ദേഹം സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിച്ചത്.

## Article Content

കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്കയിലെ 74 വയസുകാരനായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഒന്നും രണ്ടും തവണയല്ല 149 തവണയാണ് ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ ഇദ്ദേഹം സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിച്ചത്.

അബൂബക്കറിന്‍റെ മകളുടെ പേരിലാണ് കാര്‍. ഇത്രയൊന്നും അടയ്ക്കാന്‍ കഴിയില്ല, മില്ലില്‍ പണിയില്ലെന്നാണ് അബൂബക്കര്‍ പറയുന്നത്. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലെ പിഴയാണ് വന്നിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് തന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി പിഴ കുറയ്ക്കുമെന്നാണ് അബൂബക്കറിന്‍റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161660/74-year-old-man-fined-rs-74500-for-not-wearing-seat-belt)