---
title: "മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ മെഗാ ശുചീകരണ ഡ്രൈവ് നടത്തി"
english_title: "As part of Garbage Free New Kerala Campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161608/as-part-of-garbage-free-new-kerala-campaign"
published_at: "2023-11-12T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550bad6b8137_news-card.jpg"
keywords: []
---

# മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ മെഗാ ശുചീകരണ ഡ്രൈവ് നടത്തി

> **Lead Summary:** മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് തളിപ്പറമ്പ് നഗരസഭ നേതൃത്വം നൽകിക്കൊണ്ട് ഒരു മെഗാ ശുചീകരണ ഡ്രൈവ് നടത്തി. ചിറവക്ക് മുതൽ തൃച്ചംബരം വരെയുള്ള ഹൈവേ പരിസരം കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് തളിപ്പറമ്പ് നഗരസഭ നേതൃത്വം നൽകിക്കൊണ്ട് ഒരു മെഗാ ശുചീകരണ ഡ്രൈവ് നടത്തി. ചിറവക്ക് മുതൽ തൃച്ചംബരം വരെയുള്ള ഹൈവേ പരിസരം കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ശ്രീ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ ആയ പി പി മുഹമ്മദ് നിസാർ, ഖദീജ കെ പി, വാർഡ് കൗൺസിലർമാർ ഗിരീഷൻ സി വി,കോടിയിൽ സലീം, കെ രമേശൻ,സുരേഷ് കുമാർ സി, ഓ സുഭാഗ്യം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് റിയാസ് കെ എസ്, ഹോട്ടൽസ് ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ പ്രസിഡൻറ് ലക്ഷ്മണൻ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നബീസ ബീവി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻസിപ്പൽ സെക്രട്ടറി കെ പി സുബൈർ നന്ദി രേഖപ്പെടുത്തി. പ്രസ്തുത പരിപാടിയിൽ മുൻസിപ്പാലിറ്റി ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ, വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചിത്വമിഷൻ യങ് പ്രൊഫഷണൽ, മുൻസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ, സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ, മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161608/as-part-of-garbage-free-new-kerala-campaign)