---
title: "ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം; ഇനി ഒറ്റ തണ്ടപ്പേർ; സർക്കാർ വിജ്ഞാപനമായി"
english_title: "Land records should be linked to Aadhaar; No longer a single nickname; Government notification"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16155/land-records-should-be-linked-to-aadhaar-no-longer-a-single-nickname-government-notification"
published_at: "2021-12-15T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b98c972d5b8_news card.jpg"
keywords: []
---

# ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം; ഇനി ഒറ്റ തണ്ടപ്പേർ; സർക്കാർ വിജ്ഞാപനമായി

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തിൽ ഭൂമിക്ക് യുണീക് തണ്ടപ്പേർ (ഒറ്റ തണ്ടപ്പേർ ) സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. യൂണിക് തണ്ടപ്പേർ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം : **കേരളത്തിൽ ഭൂമിക്ക് യുണീക് തണ്ടപ്പേർ (ഒറ്റ തണ്ടപ്പേർ ) സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. യൂണിക് തണ്ടപ്പേർ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതോടെ പൗരന്‌ സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും.

യുണീക്‌ തണ്ടപ്പേർ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും.

ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതിയിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയും സാധ്യമാകും. രാജ്യത്ത് ആദ്യമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16155/land-records-should-be-linked-to-aadhaar-no-longer-a-single-nickname-government-notification)