---
title: "കളമശേരി സ്ഫോടനം; മരിച്ചവരുടെ എണ്ണം അ‍ഞ്ചായി"
english_title: "Kalamasery blast; The death toll is five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161488/kalamasery-blast-the-death-toll-is-five"
published_at: "2023-11-12T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65505181e1836_Untitled-2-web.jpg"
keywords: []
---

# കളമശേരി സ്ഫോടനം; മരിച്ചവരുടെ എണ്ണം അ‍ഞ്ചായി

> **Lead Summary:** **കൊച്ചി: **കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി. മകൾ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ മരണത്തിന് കീഴടങ്ങി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

**കൊച്ചി: **കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി. മകൾ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ മരണത്തിന് കീഴടങ്ങി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി.അമ്മയുംസഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ്പ്രവീണ്‍ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161488/kalamasery-blast-the-death-toll-is-five)