---
title: "മാരക ലഹരി മരുന്നായ എം.ഡി എം.എയുമായി യുവതി അറസ്റ്റിൽ "
english_title: "Housewife arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161451/housewife-arrested-with-mdma"
published_at: "2023-11-11T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa98686c1a_news-card.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എം.ഡി എം.എയുമായി യുവതി അറസ്റ്റിൽ 

> **Lead Summary:** *കാസർക്കോട്: *എരിയാൽ പഞ്ചത്തുകുന്നിൽ വാടകവീട്ടിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മയായ എസ്.റംസൂണയെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 9.021 ഗ്രാം എം.ഡി.എം.എ. എക്സൈസ് അധികൃതർ കണ്ടെടുത്തു.

## Article Content

*കാസർക്കോട്: *എരിയാൽ പഞ്ചത്തുകുന്നിൽ വാടകവീട്ടിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മയായ എസ്.റംസൂണയെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 9.021 ഗ്രാം എം.ഡി.എം.എ. എക്സൈസ് അധികൃതർ കണ്ടെടുത്തു.

കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ.വി.മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സതീശൻ, വി.വി.ഷിജിത്ത്, എം.വി. കൃഷ്ണപ്രിയ, പി.എ.ക്രിസ്റ്റിൻ, സൈബർസെല്ലിലെ പി.എസ്.പ്രിഷി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161451/housewife-arrested-with-mdma)