---
title: "മുക്കുപണ്ട തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ"
english_title: "One more person arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161444/one-more-person-arrested"
published_at: "2023-11-11T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa53944aca_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# മുക്കുപണ്ട തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കരിപ്പൂർ തങ്കയം സ്വദേശി തലയില്ലത്ത് അഹമ്മദിനെ യാണ് ഇൻസ്പെക്ടർ എ.വി.ദിനേശും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കരിപ്പൂർ തങ്കയം സ്വദേശി തലയില്ലത്ത് അഹമ്മദിനെ യാണ് ഇൻസ്പെക്ടർ എ.വി.ദിനേശും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫറും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി.നദീര്‍, വി.പി.കുഞ്ഞാമിന, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ 73.9 ഗ്രാം വ്യാജ സ്വര്‍ണത്തിന്റെ ലോക്കറ്റ് പണയം വെച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചുവെന്നായിരുന്നു പരാതി.

പണയം വെക്കുന്ന സമയം അപ്രൈസര്‍ പരിശോധനയില്‍ ആഭരണങ്ങളില്‍ ഒരോന്നിന്റെയും പുറത്ത് നാല് ഗ്രാം സ്വര്‍ണം പൂശിയതിനാല്‍ മുക്കുപണ്ടമാണോ എന്ന് കണ്ടെത്താനായിരുന്നില്ല പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ ലേലം ചെയ്യാന്‍ ബേങ്ക് അധികൃതർ ആഭരണങ്ങൾ മുറിച്ച് പരിശോധിക്കുമ്പോഴാണ് ഈയ്യംചേർത്തത് കണ്ടെത്തിയത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയില്‍ 2022 നവംബറിലാണ് തളിപ്പറമ്പ് പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങിയത്. പത്തു പ്രതികളുള്ളകേസിൽ ഇതോടെ ഒമ്പത് പേർ അറസ്റ്റിലായി. ഒരു സ്ത്രീ കൂടി പിടിയിലാകാനുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161444/one-more-person-arrested)