---
title: "നാഷണൽ അക്വാട്ടിക് മീറ്റിൽ ബാക്ക് സ്ട്രോക്കിൽ വെങ്കലമെഡൽ കരസ്ഥമാക്കി അഞ്ചാം പീടിക സ്വദേശിയായ ആഷിഷ്"
english_title: "bronze medal in backstroke at the National Aquatic Meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161418/bronze-medal-in-backstroke-at-the-national-aquatic-meet"
published_at: "2023-11-11T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8bc7e5259_news-card.jpg"
keywords: []
---

# നാഷണൽ അക്വാട്ടിക് മീറ്റിൽ ബാക്ക് സ്ട്രോക്കിൽ വെങ്കലമെഡൽ കരസ്ഥമാക്കി അഞ്ചാം പീടിക സ്വദേശിയായ ആഷിഷ്

> **Lead Summary:** ലക്ക്നൗവിൽ വച്ച് നടന്ന 52 മത് കെ വി നാഷണൽ അക്വാട്ടിക് മീറ്റിൽ ബാക്ക് സ്ട്രോക്കിൽ വെങ്കലമെഡൽ കരസ്ഥമാക്കി അഞ്ചാം പീടിക സ്വദേശിയായ 11 കാരൻ ആഷിഷ്. 5000 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും ലഭിച്ചു.

## Article Content

ലക്ക്നൗവിൽ വച്ച് നടന്ന 52 മത് കെ വി നാഷണൽ അക്വാട്ടിക് മീറ്റിൽ ബാക്ക് സ്ട്രോക്കിൽ വെങ്കലമെഡൽ കരസ്ഥമാക്കി അഞ്ചാം പീടിക സ്വദേശിയായ 11 കാരൻ ആഷിഷ്. 5000 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും ലഭിച്ചു.

ഒരു വർഷമായി കണ്ണൂർ യൂണിവേഴ്സിറ്റീസ് സ്വിമ്മിംഗ് പൂളിൽ യൂണിവേഴ്സിറ്റി കോച്ച് അനിൽ ഫ്രാൻസിസ് ആണ് നീന്തൽ പ്രാക്ടീസ് ചെയ്യിപ്പിക്കുന്നത്. ഈ വർഷം മുതലാണ് ആശിഷ് മത്സരത്തിന് ഇറങ്ങിയത്. നിരവധി ജില്ല, സ്റ്റേറ്റ് അവാർഡുകളും ഈ കൊച്ചു മിടുക്കൻ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചാം പീടികയിലെ പ്രിയേഷ് ടി യുടെയും ശ്രീജയുടെയും ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161418/bronze-medal-in-backstroke-at-the-national-aquatic-meet)