---
title: "ആദിവാസികളുടെ ക്ഷേമത്തിനായി ആക്രി പൊറുക്കി എൻഎസ് എസ് വളണ്ടിയർമാർ"
english_title: "NSS volunteers forgive Akri for the welfare of the adivasis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16139/nss-volunteers-forgive-akri-for-the-welfare-of-the-adivasis"
published_at: "2021-12-15T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b97e094547b_Untitled-2 web.jpg"
keywords: []
---

# ആദിവാസികളുടെ ക്ഷേമത്തിനായി ആക്രി പൊറുക്കി എൻഎസ് എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ: **ജില്ലയിലെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആക്രി ചാലഞ്ച് സംഘടിപ്പിച്ചു. വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിക്കുകയും അവ സ്കൂളിലെത്തിക്കുകയും ചെയ്തു .

## Article Content

**തളിപ്പറമ്പ: **ജില്ലയിലെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആക്രി ചാലഞ്ച് സംഘടിപ്പിച്ചു. വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിക്കുകയും അവ സ്കൂളിലെത്തിക്കുകയും ചെയ്തു .

തുടർന്ന് വളണ്ടിയർമാർ സമാഹരിച്ച ആക്രി സാധനങ്ങൾ പ്രിൻസിപ്പാൾ പി.ഗീതയിൽ നിന്നും എൻ എസ് എസ് ജില്ല നേതൃത്വത്തിനു വേണ്ടി പി. എ.സി. അംഗം ഹരിദാസൻ നടുവിലത്ത് ഏറ്റുവാങ്ങി.

എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വമാണെന്നും ഏത് തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ടെന്നും വളണ്ടിയർമാരെ ബോധ്യപ്പെടുത്താനാണ് ഈ ക്യാമ്പയിൻ എന്നും നമുക്ക് ചുറ്റും വലിച്ചെറിയുന്നതും പുനരുപയോഗിക്കാനാവുന്നതുമായ ആക്രി സാധനങ്ങൾ എല്ലാ യൂണിറ്റുകളും സമാഹരിക്കുമെന്നും അതിലൂടെ ലഭിക്കുന്ന പണം ജില്ലയിൽ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ ഉപയോഗിക്കുമെന്നും എൻ എസ് എസ് പി.എ സി മെമ്പർ ഹരിദാസൻ നടുവിലത്ത് പറഞ്ഞു.

  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ വളണ്ടിയർമാരായ പി.വി.അമൽരാജ്, സാഗര സജീവ്, ജെ.കെ.ഗോപിക, വിഷ്ണു, അഭയ് ,രമിത്ത്, അഭിജിത്ത്, അനുഗ്രഹ് അനിൽകുമാർ , അക്ഷയ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16139/nss-volunteers-forgive-akri-for-the-welfare-of-the-adivasis)