---
title: "ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ​ഗവർണർ"
english_title: "The governor criticized the government"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161342/the-governor-criticized-the-government"
published_at: "2023-11-11T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f467aba9cd_Untitled-2-web.jpg"
keywords: []
---

# ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ​ഗവർണർ

> **Lead Summary:** **തിരുവനന്തപുരം: **സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും ​അദ്ദേഹം ചൂണ്ടിക്കാണിച്ചു.

## Article Content

**തിരുവനന്തപുരം: **സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും ​അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ​ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ​ഗവർണർ വ്യക്തമാക്കി. കർഷകന്റെ കുടുംബത്തെ കാണാൻ തിരുവല്ലയിലെത്തുമെന്നും ​ഗവർണർ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161342/the-governor-criticized-the-government)