---
title: "മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി"
english_title: "Muslim League held a protest in front of KSCB office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161293/muslim-league-held-a-protest-in-front-of-kscb-office"
published_at: "2023-11-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f1ee03baed_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി

> **Lead Summary:** **തളിപ്പറമ്പ : **കേരള സര്‍ക്കാരിന്‍റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. കെ.ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **കേരള സര്‍ക്കാരിന്‍റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. കെ.ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

നാസർ പന്നിയൂർ സ്വാഗതം പറഞ്ഞു. ആലിക്കുഞ്ഞി പന്നിയൂർ, അഡ്വ.കെ പി മുജീബ് റഹ്മാൻ, നൗഷാദ് പുതുക്കണ്ടം,എം അഹമ്മദ്, ടി.പിസൈദ് എന്നിവർ പ്രസംഗിച്ചു. ടാഗോർ വിദ്യാനികേതന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.പി ശാദുലി, ടി.കെ ആരിഫ്,കെ.വി.കെ അയ്യൂബ്, കെ.പി.അബ്ദുള്ള ഹാജി,ടി.എ ഇബ്രാഹിം,ഇസ്മായിൽ മഴൂർ,വി മുഹമ്മദലി, കെ.വി മുസ്തഫ, അനസ് മുയ്യം,കെ യൂസുഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161293/muslim-league-held-a-protest-in-front-of-kscb-office)