---
title: "കണ്ണൂർ ജില്ലാ കേരളോത്സവത്തിന് പിലാത്തറയിൽ തുടക്കമായി"
english_title: "Kannur District Kerala Festival started in Pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161179/kannur-district-kerala-festival-started-in-pilathara"
published_at: "2023-11-10T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e5536d2f47_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കേരളോത്സവത്തിന് പിലാത്തറയിൽ തുടക്കമായി

> **Lead Summary:** **പിലാത്തറ: **കണ്ണൂർ ജില്ലാ കേരളോത്സവത്തിന് പിലാത്തറയിൽ തുടക്കമായി. ജില്ലാ കേരളോത്സവത്തിന്റെ ഓഫ്‌ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. സാഹിത്യകാരൻ ടിപി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ അധ്യക്ഷനായി.

## Article Content

**പിലാത്തറ: **കണ്ണൂർ ജില്ലാ കേരളോത്സവത്തിന് പിലാത്തറയിൽ തുടക്കമായി. ജില്ലാ കേരളോത്സവത്തിന്റെ ഓഫ്‌ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. സാഹിത്യകാരൻ ടിപി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ അധ്യക്ഷനായി.

കണ്ണൂർ ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.കേരളോത്സവം ആദ്യമായിട്ടാണ് ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്നത്.പിലാത്തറ കോ. ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിൽ നവംബർ 10, 11, 12 തീയതികളിലായി നടക്കുന്ന കേരളോത്സവത്തിൽ ഒൻപത് വേദികളിലായി 2528 മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

കേരളോത്സവ വേദികൾക്ക് മലയാളഭാഷയുടെയും വൃത്തത്തിൻ്റെയും അലങ്കാരത്തിന്റെയും പേരുകളാണ് നൽകിയത്.മലയാളം, മഞ്ജരി, കല്ല്യാണി, തരംഗിണി, കളകാഞ്ചി, കാകളി, നതോന്നത, കേക, രൂപകം എന്നിങ്ങനെയാണ് വേദികളുടെ പേര്. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നവംബർ 11ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത സിനിമ താരം ഗായത്രി വർഷ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷയാകും.

സമാപന സമ്മേളനം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐഎഎസ് സമ്മാനദാനം നിർവ്വഹിക്കും. സിനിമാതാരം രാജേഷ് മാധവൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 11 ബ്ലോക്ക് പഞ്ചായത്ത് 9 മുൻസിപ്പാലിറ്റി ഒരു കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് കേരളോത്സവ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ കേരളോത്സവത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161179/kannur-district-kerala-festival-started-in-pilathara)