---
title: "സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടും"
english_title: "SupplyCo will increase the prices of 13 items"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161160/supplyco-will-increase-the-prices-of-13-items"
published_at: "2023-11-10T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e402fa669d_Untitled-2-web.jpg"
keywords: []
---

# സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടും

> **Lead Summary:** **തിരുവനന്തപുരം: **സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്.

ഏഴ്‌ വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് എല്‍ഡിഎഫ് തീരുമാനം.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161160/supplyco-will-increase-the-prices-of-13-items)