---
title: "യുദ്ധങ്ങളും സായുധ കലാപങ്ങളും ഉണ്ടാക്കുന്ന പാരിസ്ഥിതി ആഘാതങ്ങൾ: തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Environmental Impacts of Wars and Armed Insurgencies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160823/environmental-impacts-of-wars-and-armed-insurgencies"
published_at: "2023-11-09T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cac6eb5db5_news-card.jpg"
keywords: []
---

# യുദ്ധങ്ങളും സായുധ കലാപങ്ങളും ഉണ്ടാക്കുന്ന പാരിസ്ഥിതി ആഘാതങ്ങൾ: തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കുന്നതിനേക്കാൾ വലിയ പാരിസ്ഥിതി ആഘാതമാണ് ഒരു യുദ്ധം ഉണ്ടാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട അഭിപ്രായപ്പെട്ടു. ഗാസയിൽ നടക്കുന്ന ഇസ്രായേൽ അധിനിവേശ യുദ്ധം അതിന്റെ ആനുകാലിക ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കുന്നതിനേക്കാൾ വലിയ പാരിസ്ഥിതി ആഘാതമാണ് ഒരു യുദ്ധം ഉണ്ടാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട അഭിപ്രായപ്പെട്ടു. ഗാസയിൽ നടക്കുന്ന ഇസ്രായേൽ അധിനിവേശ യുദ്ധം അതിന്റെ ആനുകാലിക ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് നേച്ചർ ക്ലബ്, യുദ്ധങ്ങളും യുദ്ധങ്ങളും സായുധകലാപങ്ങളും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പാൾ ഡോ.ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു നേച്ചർ ക്ലബ്ബ് കോ-ഓഡിനേറ്റർ സുസ്മിത വി പി , നിസാമുദ്ദീൻ കെ എം, പി വി മുഹമ്മദ് റാഫി, മുഫ്സീർ പി സി, മുഹമ്മദ് റിഷാദ് പി, സ്നേഹ പി , സുമയ്യ കെ പി, നാജിയ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160823/environmental-impacts-of-wars-and-armed-insurgencies)