---
title: "വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക; മുസ്ലിം ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി"
english_title: "Muslim League staged a protest dharna at Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160783/muslim-league-staged-a-protest-dharna-at-taliparam"
published_at: "2023-11-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c8c01f2abf_news-card.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക; മുസ്ലിം ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

> **Lead Summary:** **തളിപ്പറമ്പ : **പിണറായി സര്‍ക്കാരിന്‍റെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കെ.വി.മുഹമ്മദ് കുഞ്ഞി യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **പിണറായി സര്‍ക്കാരിന്‍റെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കെ.വി.മുഹമ്മദ് കുഞ്ഞി യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കൊടിയില്‍ സലീം, കെ.വി.അബൂബക്കര്‍ ഹാജി, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍, പി.പി.മുഹമ്മദ് നിസാര്‍, ഗാദ്ധി സിദ്ധീഖ്, എം.വി.ഫാസില്‍, കെ.പി.ലുക്മാന്‍, ജാബിര്‍ തങ്ങള്‍, എന്‍.യു.ഷഫീഖ് മാസ്റ്റര്‍, ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി, കെ.പി.നൗഷാദ്, എന്‍.എ.സിദ്ധീഖ്, കെ.പി.ഹനീഫ, സഫ്വാന്‍ കുറ്റിക്കോല്‍, അജ്മല്‍ പാറാട് തുടങ്ങിയവര്‍ സംസാരിച്ചു. പി.പി.ഇസ്മായില്‍ സ്വാഗതവും എന്‍.അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160783/muslim-league-staged-a-protest-dharna-at-taliparam)