---
title: "ബാറ്ററി മോഷണ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു"
english_title: "The accused in the battery theft case has been taken into police custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16075/the-accused-in-the-battery-theft-case-has-been-taken-into-police-custody"
published_at: "2021-12-14T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8b05d65321_IMG-20211214-WA0074.jpg"
keywords: []
---

# ബാറ്ററി മോഷണ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **ബാറ്ററി മോഷണ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

## Article Content

**തളിപ്പറമ്പ്: **ബാറ്ററി മോഷണ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

ധർമ്മശാല യിലെ കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് പതിവായി ബാറ്ററി മോഷ്ടിക്കുന്ന യുവാവിനെ ജീവനക്കാർ പിടികൂടിയിരുന്നു. തളിപ്പറമ്പ് സ്വദേശി പുന്നക്കൻ പുതിയപുരയിൽ അബ്ദുറഹ്മാൻ(32) ആണ് പിടിയിലായത്.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അബ്ദുറഹ്മാൻ കവർച്ചയ്ക്ക് എത്തിയത് കോളേജ് വളപ്പിൽ സോളാർ ലൈറ്റിന്റെ ബാറ്ററികൾ പതിവായി മോഷണം പോകുന്നതിനെ തുടർന്ന് ജീവനക്കാർ മോഷ്ടാവിനെ പിടികൂടാൻ കാവൽ നിൽക്കുകയായിരുന്നു.

ഇവർ ചോദ്യംചെയ്തപ്പോൾ മൂന്നുതവണ കോളേജ് പരിസരത്ത് നിന്ന് ബാറ്ററി മോഷ്ടിച്ചതായി ഇയാൾ വെളിപ്പെടുത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ പോലീസ് അബ്ദുറഹ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരിസര പ്രദേശങ്ങളിൽ നിന്ന് നേരത്തെ പലതവണ ബാറ്ററി മോഷണംപോയിരുന്നു. ഇതുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതുകൂടാതെ മൂന്ന് കേസുകൾ കൂടി ഇയാളുടെ പേരിൽ എടുത്തിട്ടുണ്ട് .ആയുർവേദ ആശുപത്രിക്ക് സമീപത്തെ സോളാർ ലൈറ്റിന്റെ 2 ബാറ്ററി, കുപ്പം കടവിൽനിന്ന് 4 ബാറ്ററികൾ, വെള്ളാരം പാറയിൽ നിന്ന് രണ്ട് ബാറ്ററികൾ മോഷ്ടിച്ചതാണ് കേസുകൾ ചാർജ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16075/the-accused-in-the-battery-theft-case-has-been-taken-into-police-custody)