---
title: "സമസ്തയുടെ പ്രവർത്തനങ്ങൾ ഏറെ മഹത്വരം; സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. സമസ്ത കണ്ണൂർ ജില്ലാ ഉലമാ സമ്മേളനം ശ്രദ്ധേയമായി"
english_title: "The Samasta Kannur District Ulama Conference was remarkable"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160710/the-samasta-kannur-district-ulama-conference-was-remarkable"
published_at: "2023-11-09T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c5a2c6fb8f_news-card.jpg"
keywords: []
---

# സമസ്തയുടെ പ്രവർത്തനങ്ങൾ ഏറെ മഹത്വരം; സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. സമസ്ത കണ്ണൂർ ജില്ലാ ഉലമാ സമ്മേളനം ശ്രദ്ധേയമായി

> **Lead Summary:** **പാപ്പിനിശേരി:** കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിൽ ഒരു നൂറ്റാണ്ടായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ഏറെ മഹത്വരമുളളതാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പ്രസ്ഥാപിച്ചു. സമസ്ത കണ്ണൂർ ജില്ലാ കമ്മിറ്റി പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ക്യാമ്പസിൽ വച്ച് നടത്തിയ സമസ്ത ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പാപ്പിനിശേരി:** കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിൽ ഒരു നൂറ്റാണ്ടായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ഏറെ മഹത്വരമുളളതാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പ്രസ്ഥാപിച്ചു. സമസ്ത കണ്ണൂർ ജില്ലാ കമ്മിറ്റി പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ക്യാമ്പസിൽ വച്ച് നടത്തിയ സമസ്ത ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ പൊതു സമൂഹത്തിൽ മതസൗഹാർദ്ധത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ സമസ്ത നടത്തി കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന വിഞ്ജാന പ്രസരണത്തിന്റെ അടിസ്ഥാന കാരണം സമസ്തയുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ പി അബ്ദുള്ള മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. എം.ടി അബ്ദുള്ള മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി .

എം.പി മുസ്തഫൽ ഫൈസി സുന്നത്ത് ജമാഅത്ത് എന്ന വിഷയവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ബിദഈകളും ആശയ വ്യതിയാനങ്ങളും എന്ന വിഷയവും അബ്ദുസ്സമദ് പൂക്കോട്ടൂർ വഹാബിസത്തിന്റെ ചതിക്കുഴികൾ എന്ന വിഷയവും ഹൈദർ ഫൈസി പനങ്ങാങ്ങര ത്വരിഖത്ത് ഒരു വിശകലനം എന്ന വിഷയവും അവതരിപ്പിച്ചു. പി.കെ.പി ഉസ്താദ് മഖാം സിയാറത്തിന് സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് ഉമർ കോയ തങ്ങൾ നേതൃത്വം നൽകി.

സമസ്ത കേന്ദ്ര മുശാവറ അംഗം. ടി.എസ് ഇബ്രാഹിം മുസ്ലിയാർ പതാക ഉയർത്തി. മാണിയൂർ അബ്ദുറഹ്‌മാൻ ഫൈസി സ്വാഗതം പറഞ്ഞു. ചുഴലി മുഹ് യദ്ധിൻ ബാഖവി, സയ്യിദ് സ്വഫ് വാൻ തങ്ങൾ , പാണക്കാട് സയ്യിദ് മുഖ്താറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ,സയ്യിദ് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ, കെ.കെ മുഹമ്മദ് ദാരിമി അരിയിൽ, മുഹമ്മദ് ശരീഫ് ബാഖവി, അബൂബക്കർ ബാഖവി കമ്പിൽ , ഇ.കെ അഹ്മദ് ബാഖവി, മലയമ്മ അബൂബക്കർ ബാഖവി, ടി.വി അഹ്മദ് ദാരിമി, കൊതേരി മുഹമ്മദ് ഫൈസി, യൂസുഫ് ബാഖവി കണ്ണപുരം കെ.എം അബ്ദുല്ല ദാരിമി കയ്യം, ,എ.കെ അബ്ദുൽ ബാഖി, യൂസുഫ് ബാഖവി മൊറയൂർ,അഹ്മദ് തേർ ലായി, ഇബ്രാഹിം ബാഖവി പന്നിയൂർ, അബ്ദുസ്സമദ് മുട്ടം, അസ് ലം അസ്ഹരി പൊയ്ത്തുംകടവ്, എസ്.കെ ഹംസ ഹാജി, ഹനീഫ ഏഴാംമൈൽ, ഒ.പി മൂസാൻ കുട്ടി ഹാജി, മൊയ്തു നിസാമി, സഅദ് നദ് വി, അബ്ദുല്ല ദാരിമി കൊട്ടില, അശ്റഫ് ഹാജി പാലത്തായി , ശഹീർ പാപ്പിനിശ്ശേരി,തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനത്തിൽ ജില്ലയിലെ മുദരിസുമാർ ഖത്വിബുമാർ സ്വദർ മുഅല്ലിമുകൾ, ജില്ലയിലെ ബിരുദധാരികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160710/the-samasta-kannur-district-ulama-conference-was-remarkable)