---
title: "നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സ്വർണം നേടി പാപ്പിനിശ്ശേരി സ്വദേശികൾ"
english_title: "The natives of Papinissery won gold in the National Games at Kalaripayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160708/the-natives-of-papinissery-won-gold-in-the-national-games-at-kalaripayat"
published_at: "2023-11-09T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c58ee36afb_news-card.jpg"
keywords: []
---

# നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ സ്വർണം നേടി പാപ്പിനിശ്ശേരി സ്വദേശികൾ

> **Lead Summary:** **പാപ്പിനിശേരി:** ഗോവയിൽ നടക്കുന്ന 37 മത് നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ കെട്ടുകാരി പയറ്റ് (വടി പയറ്റ്) വിഭാഗത്തിൽ പാപ്പിനിശേരി സ്വദേശികൾ സ്വർണം നേടി കേരളത്തിൻ്റെ അഭിമാനതാരങ്ങളായി. പാപ്പിനിശ്ശേരി പുതിയകാവിനു സമീപം ചഞ്ചന അജയകുമാർ, പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ദേവിക ദീപക്കുമാർ എന്നിവരാണ് സ്വർണമെഡൽ നേടിയവർ.

## Article Content

**പാപ്പിനിശേരി:** ഗോവയിൽ നടക്കുന്ന 37 മത് നാഷണൽ ഗെയിംസിൽ കളരിപ്പയറ്റിൽ കെട്ടുകാരി പയറ്റ് (വടി പയറ്റ്) വിഭാഗത്തിൽ പാപ്പിനിശേരി സ്വദേശികൾ സ്വർണം നേടി കേരളത്തിൻ്റെ അഭിമാനതാരങ്ങളായി. പാപ്പിനിശ്ശേരി പുതിയകാവിനു സമീപം ചഞ്ചന അജയകുമാർ, പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ദേവിക ദീപക്കുമാർ എന്നിവരാണ് സ്വർണമെഡൽ നേടിയവർ.

കളരിപ്പയറ്റിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഇരുവരും വളപട്ടണം ശ്രീ ഭരത് കളരി അഭ്യാസ കേന്ദ്രത്തിൽ നിന്നുമാണ് പഠനം നടത്തിയത്. പാഠ്യരംഗത്തും മിന്നും വിജയം നേടിയിട്ടുണ്ട്. തലശ്ശേരി ഗവ ബ്രണ്ണൻ കോളേജ് ബി എസ് സി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും.

പഴയങ്ങാടി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് സി അജയകുമാറിൻ്റെയും കെ പി സിമ്മിയുടെയും മകളാണ് ചഞ്ചന . ദീപക്കിൻ്റെയും സുബിനയുടെയും മകളാണ് ദേവിക . ചിത്രം: ചഞ്ചന അജയകുമാർ, ദീപക്ക് (ചിത്രത്തിൽ ഉയരം കൂടിയത് ദേവിക.)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160708/the-natives-of-papinissery-won-gold-in-the-national-games-at-kalaripayat)