---
title: "സി പി എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി"
english_title: "Kunhalikutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160655/kunhalikutty"
published_at: "2023-11-08T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bafa19435a_Untitled-2-web.jpg"
keywords: []
---

# സി പി എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി

> **Lead Summary:** **കണ്ണൂര്‍: **ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചപ്പോള്‍ പിന്‍മാറിയതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെത്തുന്നു. സിപിഎം അനൂകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സിപിഎം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലെ നോട്ടീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും വന്നത് ചര്‍ച്ചയായിട്ടുണ്ട്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക.

## Article Content

**കണ്ണൂര്‍: **ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചപ്പോള്‍ പിന്‍മാറിയതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെത്തുന്നു. സിപിഎം അനൂകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സിപിഎം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലെ നോട്ടീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും വന്നത് ചര്‍ച്ചയായിട്ടുണ്ട്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക.

സഹകരണ മന്ത്രി വി എന്‍ വാസവനാണ് എംവിആര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടി മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. മറ്റു യുഡിഎഫ് നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല. സിപിഎം നേതാക്കളായ പാട്യം രാജന്‍, എം വി ജയരാജന്‍, എം കെ കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ട്. ഇന്നാല്‍, ഇദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ കാര്യമായ പദവികളൊന്നുമില്ല. യു.ഡി.എഫില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം ക്ഷണിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സംഘാടകര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. ഒമ്പതിന് രാവിലെ ഒമ്പതിന് ചേംബര്‍ഹാളിലാണ് പരിപാടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160655/kunhalikutty)