---
title: "ഫലസ്തീൻ വംശഹത്യയ്ക്കെതിരെ വെള്ളിയാഴ്ച കണ്ണൂരിൽ ജനകീയ റാലിയും പൊതുസമ്മേളനവും; ഫലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്ന് അഡ്വ. അബ്ദുൾ കരീം ചേലേരി"
english_title: "Public rally and public meeting in Kannur on Friday against Palestinian genocide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160637/public-rally-and-public-meeting-in-kannur-on-friday-against-palestinian-genocide"
published_at: "2023-11-08T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654babacb5640_Untitled-2-web.jpg"
keywords: []
---

# ഫലസ്തീൻ വംശഹത്യയ്ക്കെതിരെ വെള്ളിയാഴ്ച കണ്ണൂരിൽ ജനകീയ റാലിയും പൊതുസമ്മേളനവും; ഫലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്ന് അഡ്വ. അബ്ദുൾ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ: **മുഴുവൻ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും കാറ്റിൽപ്പറത്തി ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന കിരാതമായ മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കണ്ണൂരിൽ ഫലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുകയാണ്. ഒരുമാസം പിന്നിട്ട ഫലസ്തീൻ വംശഹത്യ യുദ്ധവെറിയുടെ എല്ലാ സീമകളും കടന്നിരിക്കെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിത്. ലോക മനസാക്ഷിയുടെ നൊമ്പരമാണ് ഇന്ന് ഫലസ്തീൻ.യു.എൻ. അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്രപദവി ഇനിയും യാഥാർത്ഥ്യമാവാതെ ജന്മനാടിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്.

## Article Content

**കണ്ണൂർ: **മുഴുവൻ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും കാറ്റിൽപ്പറത്തി ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന കിരാതമായ മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കണ്ണൂരിൽ ഫലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുകയാണ്. ഒരുമാസം പിന്നിട്ട ഫലസ്തീൻ വംശഹത്യ യുദ്ധവെറിയുടെ എല്ലാ സീമകളും കടന്നിരിക്കെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിത്. ലോക മനസാക്ഷിയുടെ നൊമ്പരമാണ് ഇന്ന് ഫലസ്തീൻ.യു.എൻ. അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്രപദവി ഇനിയും യാഥാർത്ഥ്യമാവാതെ ജന്മനാടിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിൽ ആയിര കണക്കിന് ഫലസ്തീൻ മക്കൾ കൊല്ലപ്പെടുകയും നൂറിലധികം തവണ പാവനമായ മസ്ജിദുൽ അഖ്സക്ക് നേരെ ഇസ്രായേൽ സേന ആക്രമണമഴിച്ചു വിടുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുക എന്നതാണ് പരിഹാരമെന്ന് ഫ്രാൻസിസ് മാർപാപ്പയും യുദ്ധം നിർത്തണമെന്ന് യുഎന്നും പറഞ്ഞിട്ടും ഇസ്രായേൽ യുദ്ധ കൊതിയിൽ നിന്നും മാറുന്നില്ല. ഈ നിലപാടിനെതിരെ ഒന്നിച്ച് പ്രതികരിച്ച് പൊതുബോധം മനസ്സിന് വേണ്ടി ഉണർത്തേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഐക്യദാർ റാലിയും പൊതുസമ്മേളനവും നടത്തുന്നത്. റാലിയിലും പൊതുസമ്മേളനത്തിലും കാൽ ലക്ഷം പേർ പങ്കെടുക്കും. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കണ്ണൂരിലെ രംഗവേദിയായ വിളക്കുന്തറ മൈതാനിക്ക് സമീപം (പ്രഭാത് ജംഗ്ഷൻ) നിന്ന് വൈകിട്ട് നാലുമണിക്ക് റാലി ആരംഭിക്കും. കലക്ടറേറ്റ് ടൗൺ സ്ക്വയറിൽ വൈകീട്ട് 6.30ന് പൊതുസമ്മേളനം ഇ.ടി.മുഹമ്മദ്ബഷീർ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂർ മേയർ അഡ്വ ടി.ഒ. മോഹനൻ മുഖ്യാതിഥി ആയിരിക്കും.

പി.പി. ഉമ്മർ മുസ്ല്യാർ അധ്യക്ഷതവഹിക്കും അബ്ദുദുറഹിമാൻ കല്ലായി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ,ഡോ. ഹുസൈൻ മടവൂർ , ഡോ.ആർ യൂസഫ്, റഫീഖ് അണിയാരം, അബ്ദുല്ലത്തീഫ് കുരു മ്പുലാക്കൽ, ശിഹാബ് എടക്കര, ഡോ.എ.എ. ബഷീർ, ബി.ടി കുഞ്ഞു തുടങ്ങിയവർ സംസാരിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌ത്തുൽ മുജാഹിദീൻ , ജമാഅത്തെ ഇസ്ലാമി ഹിന്ദ് , കേരള മുസ്ലിം ജമാഅത്ത്, കെ എൻ എം (മർക്കസ്സുഅവ ), വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ,എം.ഇ.എസ്, എം.എസ് എസ് എന്നീ സംഘടനകൾ അടങ്ങുന്നതാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160637/public-rally-and-public-meeting-in-kannur-on-friday-against-palestinian-genocide)