---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ: കായികമേളയിൽ മത്സരങ്ങളിലേക്ക്  രെജിസ്ട്രേഷൻ ആരംഭിച്ചു"
english_title: "Happiness Festival: Registration for competitions at the sports festival has started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160565/happiness-festival-registration-for-competitions-at-the-sports-festival-has-started"
published_at: "2023-11-08T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b5af7eda47_Untitled-2-web.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ: കായികമേളയിൽ മത്സരങ്ങളിലേക്ക്  രെജിസ്ട്രേഷൻ ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ്: നാടിൻറെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ-23 കായിക മത്സരങ്ങളിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 26 മുതൽ ആണ് കായിക മത്സരങ്ങൾ ആരംഭിക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്ബോൾ,ക്രിക്കറ്റ്,വോളിബോൾ,ഷട്ടിൽ(ഡബിൾ‍സ്‌) എന്നീ മത്സരങ്ങളിലേക്ക് ആണ് രെജിസ്ട്രേഷൻ ആരംഭിച്ചത്.

## Article Content

തളിപ്പറമ്പ്: നാടിൻറെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ-23 കായിക മത്സരങ്ങളിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 26 മുതൽ ആണ് കായിക മത്സരങ്ങൾ ആരംഭിക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്ബോൾ,ക്രിക്കറ്റ്,വോളിബോൾ,ഷട്ടിൽ(ഡബിൾ‍സ്‌) എന്നീ മത്സരങ്ങളിലേക്ക് ആണ് രെജിസ്ട്രേഷൻ ആരംഭിച്ചത്.

ഫുട്ബോൾ മത്സരങ്ങൾ(ഫ്ലഡ് ലൈറ്റ്, ടർഫ്) തളിപ്പറമ്പിലാണ് നടക്കുക. 2000 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 30000,20000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും നൽകും. സെമി ഫൈനലിൽ പരാജയപ്പെടുന്ന രണ്ട് ടീമുകൾക്കും 5000 രൂപ വീതം പ്രൈസ് മണി നൽകും. ഡിസംബർ 3 മുതൽ വോളിബോൾ ടൂർണമെന്റ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ കൂവേരിയിൽ നടക്കും.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് 10000,5000 രൂപ വീതമുള്ള പ്രൈസ് മണിയും ട്രോഫിയും നൽകും. ഡിസംബർ 3 മുതൽ ക്രിക്കറ്റ് ടൂർണമെന്റ് മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. 500 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് 10000,5000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും നൽകും.

ഡിസംബർ 10 മുതൽ ഷട്ടിൽ(ഡബിൾ‍സ്‌) ടൂർണമെന്റ് ആന്തൂർ നഗരസഭയിലെ മോറാഴ ഗ്രാമീണ വായനശാലയിൽ വെച്ച് നടക്കും. മത്സര വിജയികൾക്ക് 5000,3000 രൂപ പ്രൈസ് മണിയും ട്രോഫിയും നൽകും. കായിക മത്സരങ്ങൾക്ക് പുറമെ വിവിധ കലാ മത്സരങ്ങളും രചന മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

വിപുലമായ സ്റ്റാൾ,വൈവിധ്യമാർന്ന ഫുഡ് കോർട്ട്,പ്രാദേശിക കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ മെഗാ സ്റ്റേജ് ഷോ തുടങ്ങിയവ അരങ്ങേറും.

കായിക മത്സരങ്ങളുടെ രെജിസ്ട്രേഷൻ ബന്ധപ്പെടേണ്ട നമ്പർ

ഫുഡ്ബോൾ:9947123184,7012253384 ക്രിക്കറ്റ് :9947373858 വോളിബോൾ:9446643910 ഷട്ടിൽ:9947744242 രെജിസ്ട്രേഷൻ അവസാന തീയതി 20 നവംബർ 2023

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160565/happiness-festival-registration-for-competitions-at-the-sports-festival-has-started)