---
title: "കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി"
english_title: "The protest by the Youth Congress workers towards the Kannur University headquarters became violent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16052/the-protest-by-the-youth-congress-workers-towards-the-kannur-university-headquarters-became-violent"
published_at: "2021-12-14T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b88b98de413_images (10).jpg"
keywords: []
---

# കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

## Article Content

**കണ്ണൂർ: **കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. അതേസമയം, നിയമന വിവാദത്തിൽ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

സർവകലാശാല കവാടത്തിന് മുന്നിൽ 'പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല' എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. തന്റെ നിയമനം നിയമപരമല്ലെങ്കിൽ എങ്ങനെ ഗവർണർ ഒപ്പിട്ടുവെന്നാണ് ഗോപിനാഥ് രവീന്ദ്രൻ നേരത്തെ ഉയർത്തിയ ചോദ്യം.

ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16052/the-protest-by-the-youth-congress-workers-towards-the-kannur-university-headquarters-became-violent)