---
title: "വഴിയാത്രക്കാരൻ ആംബുലൻസ് തട്ടി മരിച്ചു"
english_title: "A passer-by was hit by an ambulance and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160436/a-passer-by-was-hit-by-an-ambulance-and-died"
published_at: "2023-11-08T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b076e9b477_Untitled-2-web.jpg"
keywords: []
---

# വഴിയാത്രക്കാരൻ ആംബുലൻസ് തട്ടി മരിച്ചു

> **Lead Summary:** **ചെറുകുന്ന് :** ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം.

## Article Content

**ചെറുകുന്ന് :** ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം.

പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ആംബുലൻസാണ് പള്ളിച്ചിലിൽ വെച്ച് കോരന്റെ ദേഹത്ത് തട്ടിയത്. ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യ: കെ.വി.കല്ല്യാണി . മക്കൾ : അജിത, ജനകൻ, ആനന്ദൻ , മരുമക്കൾ : പരേതനായ സുധാകരൻ (കുഞ്ഞിമംഗലം) ബിന്ദു (തളിയിൽ ) സനിത (കണ്ണ പിലാവ് ) സഹോദരങ്ങൾ: പരേതനായ പഞ്ചിക്കീൽ കണ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഒദയമ്മാടം സമുദായ ശമ്ശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160436/a-passer-by-was-hit-by-an-ambulance-and-died)