---
title: "കേരളാ സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു"
english_title: "Kerala State Excise Officers Kannur District Conference concluded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160429/kerala-state-excise-officers-kannur-district-conference-concluded"
published_at: "2023-11-08T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654afd4b9c33b_news-card.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു

> **Lead Summary:** കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ വെച്ച് നടന്ന എക്സൈസ് ഓഫീസേഴ്സ് ജില്ലാ സമ്മേളനം ജില്ലാ പ്രസിണ്ടും കണ്ണൂർ ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുമായ ടി.രാഗേഷ് ന്റെ അധ്യക്ഷതയിൽ മേഖല സെക്രട്ടറി അസി. എക്സൈസ് കമ്മീഷണറുമായ സുഗുണൻ , സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ വെച്ച് നടന്ന എക്സൈസ് ഓഫീസേഴ്സ് ജില്ലാ സമ്മേളനം ജില്ലാ പ്രസിണ്ടും കണ്ണൂർ ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുമായ ടി.രാഗേഷ് ന്റെ അധ്യക്ഷതയിൽ മേഖല സെക്രട്ടറി അസി. എക്സൈസ് കമ്മീഷണറുമായ സുഗുണൻ , സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാസെക്രട്ടറി എ.കെ. വിജേഷ് (എക്സൈസ് ഇൻസ്പെക്ടർ )സ്വാഗതം പറഞ്ഞു. സമ്മേളനം ഷിബു PL, നെ (കണ്ണൂർ അസ്സി. എക്സൈസ് കമ്മിഷണർ .)യെ ജില്ലാ പ്രസിഡണ്ടായും വിജേഷ് എകെ , യെ (എക്‌സൈസ ഇൻസ്പെക്ടർ) സെക്രട്ടറിയായും തിരഞ്ഞെടുത്തു രജനീഷ് നെ ( സർക്കിൾ ഇൻ സ്പെക്ടർ ഇരിട്ടി ) വൈ.പ്രസിഡണ്ടായും കെ.പി പ്രമോദിനെ (എക്സൈസ് ഇൻ സ്പെക്ടർ ) ജോ.സെക്രട്ടറിയായും സുബിൻ രാജിനെ (എക്സൈസ് ഇൻസ്പെക്ടർ) ട്രഷററായും തെരെഞ്ഞെടുത്തു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായി 1.ടി. രാഗേഷ് (ഡെപ്യുട്ടി കമ്മീഷണർ ) 2 ഗിരിഷ്. എം.കെ. (എക്സൈസ് സർക്കിൾ ഇൻസ്ക്ടർ) 3.സലിംകുമാർദാസ് (സർക്കിൾ ഇൻസ്പെക്ടർ ] 4 സിനു കൊയിലോത്ത് (എക്സൈസ് ഇൻസ്പെകടർ) 5 .ഷാജി.കെ (എക്സൈസ് ഇൻസ്പെക്ടർ ) 6. അരുൺകുമാർ കെ , (എക്സൈസ് ഇൻസ്ക്ടർ ) എന്നിവരെ തെരെഞ്ഞെടുത്തു.

സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഓഫീസുകൾക്കും സ്വന്തം കെട്ടിടം അനുവദിക്കണം, കൂത്തുപറമ്പ് റെയിഞ്ച് വിഭജിച്ച് പാനൂർ റെയിഞ്ചും പയ്യന്നൂർ റെയിഞ്ച് വിഭജിച്ച് പുളിങ്ങോം റെയിഞ്ചും അനുവദിക്കണം, NDPS തൊണ്ടി സൂക്ഷിക്കുന്ന ഗോഡൗൺ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ തസ്തിക പുതുതായി സൃഷ്ടിക്കണം,  ജില്ലയിൽ നിലവിൽ ഒഴിവുള്ള എല്ലാ ഓഫീസർ തസ്തികളും നികത്തണം എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160429/kerala-state-excise-officers-kannur-district-conference-concluded)