---
title: "നാളെ വൈദ്യുതി മുടങ്ങും"
english_title: "electricity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160366/electricity"
published_at: "2023-11-07T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a5983e484d_Untitled-2_web-Recovered.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ്സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ എട്ട് ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ്സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ എട്ട് ബുധന്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പുതിയ ട്രാൻസ്ഫോർമർ ( മാവിലച്ചാൽ കനാൽ ) സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി നവംബർ 8 ബുധനാഴ്ച രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് അഞ്ച് മണിവരെ മാവിലാച്ചാൽ, ഏച്ചൂർ കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലൂര്‍ സിറ്റി, കുറുമ്പൊലി, കരിവെള്ളൂര്‍, കരോത്ത് വയല്‍, കെ പി ആര്‍ നഗര്‍, വെണ്ണക്കല്‍ വയല്‍, പനകളം, പാലോട്ടു വയല്‍, എരാട്ടങ്ങല്‍, ശിവപുരം മൈക്രോ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ബൈപാസ്സ്, മിംസ്, ഈരാണിപ്പാലം, മാതൃഭൂമി, മാതൃഭൂമി എഫ് എം, കൊറ്റംകുന്നു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ എട്ട് ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160366/electricity)