---
title: "കോഴിക്കോട് മാവോയിസ്റ്റ് കസ്റ്റഡിയിൽ"
english_title: "maoist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160365/maoist"
published_at: "2023-11-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a58e37f0f7_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കോഴിക്കോട് മാവോയിസ്റ്റ് കസ്റ്റഡിയിൽ

> **Lead Summary:** **കോഴിക്കോട്: **മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്: **മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മേഖലയിൽ വൻ പൊലീസ് സന്നാ​ഹമുണ്ട്.


കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആളാണ് പിടിയിലായതെന്നു സൂചനയുണ്ട്. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാ​ഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160365/maoist)