---
title: "പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക്  നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റിനിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്"
english_title: "Another accident near the Panapuzha Math Field bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160347/another-accident-near-the-panapuzha-math-field-bridge"
published_at: "2023-11-07T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a4e4b6750d_acci.jfif"
keywords: []
---

# പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക്  നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റിനിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** **മാതമംഗലം: **പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക് താഴെ ചൊവ്വ സ്വദേശി എ. ഹിരിൽ, തൃശ്ശൂർ ചെറുതുരുത്തി സ്വദേശി മുഹമ്മദ് സുഹൈൽ സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**മാതമംഗലം: **പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക് താഴെ ചൊവ്വ സ്വദേശി എ. ഹിരിൽ, തൃശ്ശൂർ ചെറുതുരുത്തി സ്വദേശി മുഹമ്മദ് സുഹൈൽ സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.

കാലിന് പരിക്കേറ്റ ഇരുവരേയും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിൽ ടെക്നീഷ്യൻമാരായ ഇവർ ഹോം സർവീസിനായി മാതമംഗലം ഭാഗത്ത് നിന്ന് പാണപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം.

കുറച്ച് ദിവസം മുമ്പ് റോഡിൽ നിന്ന് ബൈക്ക് പുഴയിലേക്ക് വീണ് കണ്ണാടി പൊയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160347/another-accident-near-the-panapuzha-math-field-bridge)