---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ്' നവംബർ 28ന്"
english_title: "thalipparamb muslim heritage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160342/thalipparamb-muslim-heritage"
published_at: "2023-11-07T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a4c3260bf6_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ്' നവംബർ 28ന്

> **Lead Summary:** **തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന 'സാഫ്' തളിപ്പറമ്പിന്റെ പ്രാദേശിക ചരിത്രവും പൈതൃകവും പുനരാവിഷ്‌കരിക്കാനുള്ള ലക്ഷ്യത്തോടെ നവംബർ 28ന് സംഘടിപ്പിക്കുന്ന ചരിത്ര സമ്മേളനമാണ് 'തളിപ്പറമ്പ മുസ്ലിം ഹെറിറ്റേജ് കോണ്‍ഗ്രസ്'.

## Article Content

**തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന 'സാഫ്' തളിപ്പറമ്പിന്റെ പ്രാദേശിക ചരിത്രവും പൈതൃകവും പുനരാവിഷ്‌കരിക്കാനുള്ള ലക്ഷ്യത്തോടെ നവംബർ 28ന് സംഘടിപ്പിക്കുന്ന ചരിത്ര സമ്മേളനമാണ് 'തളിപ്പറമ്പ മുസ്ലിം ഹെറിറ്റേജ് കോണ്‍ഗ്രസ്'.

വടക്കേ മലബാറിലെ മുസ്ലിം ചരിത്രത്തെ കുറിച്ച് ഗ്രന്ഥരചനയും ചരിത്രാവിഷ്‌കാരവും കൂടുതലായി കാണാന്‍ സാധിക്കാമെങ്കിലും തളിപ്പറമ്പിന്റെ പ്രാദേശിക ചരിത്രവും മുസ്ലിം ചരിത്രവുമൊക്കെ പുറന്തള്ളപ്പെടാറാണ് പതിവ്. ആ വിടവ് നികത്താനുള്ള ചെറിയ ശ്രമമാണ് ഒരു കൂട്ടം ചരിത്ര വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ സെമിനാര്‍. പ്രസ്തുത പരിപാടിയിലേക്ക് പേപ്പറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +91 88483 94507.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160342/thalipparamb-muslim-heritage)