---
title: "തളിപ്പറമ്പ് നഗരത്തിൽ തെരുവ് നായ ശല്യത്തോടൊപ്പം കന്നുകാലി ശല്യവും: ജനങ്ങൾ ആശങ്കയിൽ"
english_title: "Cattle harassment along with stray dog ​​harassment in Thaliparam town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160254/cattle-harassment-along-with-stray-dog-harassment-in-thaliparam-town"
published_at: "2023-11-07T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ecf29f9a9_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ തെരുവ് നായ ശല്യത്തോടൊപ്പം കന്നുകാലി ശല്യവും: ജനങ്ങൾ ആശങ്കയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തെരുവുനായ്ക്കളുടെ ശല്യത്തോടൊപ്പം തളിപ്പറമ്പിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു.തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയിലും, ചെറുറോഡുകളിലും ഇപ്പോൾ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണി സൃഷ്ടിക്കുകയാണ്.

## Article Content

**തളിപ്പറമ്പ്: **തെരുവുനായ്ക്കളുടെ ശല്യത്തോടൊപ്പം തളിപ്പറമ്പിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു.തളിപ്പറമ്പ് നഗരത്തിലെ ദേശീയപാതയിലും, ചെറുറോഡുകളിലും ഇപ്പോൾ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണി സൃഷ്ടിക്കുകയാണ്.

മുൻ കാലങ്ങളിൽ നിരവധി അപകടങ്ങൾ കന്നുകാലികൾ റോഡ് കീഴടക്കിയത് നിമിത്തം സംഭവിച്ചിട്ടുണ്ട്.ഇവയെ പിടികൂടാനുള്ള നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പിടികൂടിയ കന്നുകാലികളെ വിട്ടു നൽകിയും ഉടമകൾ തേടി വരാത്തവയെ ലേലം ചെയ്യുകയുമായിരുന്നു.

എന്നാൽ കന്നുകാലികളെ പിടികൂടാൻ വേണ്ടി നഗരസഭ നിയോഗിച്ച ആൾക്കാർക്ക് നേരെ ഭീഷണിയും, കൈയ്യേറ്റവും നടന്നതോടെ കന്നുകാലികളെ പിടികൂടുന്നത് ക്രമേണ നിന്നു. അതോടെയാണ് കന്നുകാലികളെ റോഡിൽ ഇറക്കി വിടുന്നത് വീണ്ടും സജീവമായത്.

തളിപ്പറമ്പ് ദേശീയ പാതക്ക് പുറമെ, കാക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരം, കരിമ്പം താലൂക്ക് ഹോസ്പിറ്റലിന് മുൻ വശത്തുള്ള റോഡുകളിലും കന്നുകാലികൾ വാഹനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങൾക്ക് ഇട വരുത്താതെ റോഡിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചെടുത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് ഡ്രൈവർമാരും, വ്യാപാരികളും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160254/cattle-harassment-along-with-stray-dog-harassment-in-thaliparam-town)