---
title: "ദീപാവലി പ്രമാണിച്ച് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ"
english_title: "Railways with special train services on the occasion of Diwali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160244/railways-with-special-train-services-on-the-occasion-of-diwali"
published_at: "2023-11-07T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e5673a97a_Untitled-2-web.jpg"
keywords: []
---

# ദീപാവലി പ്രമാണിച്ച് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

> **Lead Summary:** **ബെംഗളൂരു: **ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. നവംബർ 11-ന് നാഗർകോവിലിൽ നിന്ന് മംഗളൂരു ജങ്ഷൻ വരെ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ജങ്ഷനിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും.

## Article Content

**ബെംഗളൂരു: **ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. നവംബർ 11-ന് നാഗർകോവിലിൽ നിന്ന് മംഗളൂരു ജങ്ഷൻ വരെ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ജങ്ഷനിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും.

ഈ ട്രെയിന്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് (ചൊവ്വാഴ്ച ) രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 12-ന് മംഗളൂരുവിൽ നിന്ന് ചെന്നൈയിലെ താംബരം വരെയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

മംഗളൂരു ജങ്ഷനിൽ നിന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06063) താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തും.

കോഴിക്കോട് ഉച്ചയ്ക്ക് 1.57-ന് എത്തുന്ന ട്രെയിൻ 1.40-ന് യാത്ര പുനഃരാരംഭിക്കും. ഈ ട്രെയിനിലെ ടിക്കറ്റ് ബുക്കിങ് സൗകര്യം ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ടുമണി മുതൽ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160244/railways-with-special-train-services-on-the-occasion-of-diwali)