---
title: ""ഫറാസിൻ്റെ മരണത്തിന്  ഉത്തരവാദി സി.പിഎം": മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റി"
english_title: "muslim league pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160103/muslim-league-pattuvam"
published_at: "2023-11-06T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654913ca6fe9d_Untitled-2-web.jpg"
keywords: []
---

# "ഫറാസിൻ്റെ മരണത്തിന്  ഉത്തരവാദി സി.പിഎം": മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** **പട്ടുവം:** പട്ടുവം കാവുങ്കൽ മരണം സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണെന്ന് മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

## Article Content

**പട്ടുവം:** പട്ടുവം കാവുങ്കൽ മരണം സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണെന്ന് മുസ്ലീം ലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

വർഷങ്ങളായി ഈ പൊതുവഴി ശരിയാക്കുന്നതിനും കുളം നവീകരിക്കുന്നതിനും നിരന്തരം പഞ്ചായത്ത് ഭരണസമിതിക്ക് യു ഡി എഫ് ജനപ്രതിനിധികളും കാവുങ്കൽ പ്രദേശ നിവാസികളും പരാതി രേഖാമൂലം സമർപ്പിക്കുകയും ഒരു വേള പ്രസ്തുത കുളത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പ്രദേശവാസികൾ തൊഴിലുറപ്പു മാ യി യോജിച്ച് കുളത്തിേനാട് ചേർത്ത് നിർമ്മിച്ച ഭിത്തിയും മറ്റും കാവുങ്കലിലെ സി പി എം പ്രാദേശിക നേതാക്കൾ പൊളിച്ചു തകർക്കുകയും ചെയ്തിരുന്നു.

ശേഷം കഴിഞ്ഞ വർഷം വാർഡ് മെമ്പർ സീനത്ത് മoത്തിൽ പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരം പഞ്ചായത്ത് എൻ ആർ ഇ ജി ഓവർസിയടക്കം സ്ഥലത്ത് വരികയും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തുവെങ്കിലും ഇപ്പഴും സി.പി.എം ഭരിക്കുന്ന ഭരണ സമിതി അനുകൂല നിലപാട് എടുത്തില്ല എന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160103/muslim-league-pattuvam)