---
title: "മനുഷ്യജീവൻ പൊലിയുന്നതിന് കാരണക്കാരായ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടിയെടുക്കുക; പട്ടുവം പഞ്ചായത്ത് യൂത്ത് ലീഗ് "
english_title: "pattuvam youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160101/pattuvam-youth-league"
published_at: "2023-11-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654912ce428c1_Untitled-2-web.jpg"
keywords: []
---

# മനുഷ്യജീവൻ പൊലിയുന്നതിന് കാരണക്കാരായ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടിയെടുക്കുക; പട്ടുവം പഞ്ചായത്ത് യൂത്ത് ലീഗ് 

> **Lead Summary:** പട്ടുവം കാവുങ്കലിൽ ബൈക്ക് കുളത്തിലേക്ക് വീണ് യുവാവിന്റെ ജീവൻ പൊലിഞ്ഞതിന് ഉത്തരവാദി പഞ്ചായത്ത് അധികൃതരാണ്. വർഷങ്ങൾ പഴക്കമുള്ള ഈ കുളം അപകടാവസ്ഥയിൽ ആണെന്ന് പലപ്പോഴും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പ്രദേശവാസികളും വാർഡ് മെമ്പറും മറ്റു പ്രതിപക്ഷ അംഗങ്ങളും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് . എങ്കിലും ഭരണകക്ഷികൾ ആയ സിപിഎം അധികൃതർ അത് ചെവിക്കൊണ്ടില്ല.പാർട്ടിക്കാർ അല്ലാത്തവർ ജീവിക്കരുത് എന്ന നിലപാടാണ് ഭരണകക്ഷി സ്വീകരിച്ചത് എന്നും യൂത്ത് ലീഗ് ആരോപിച്ചു. പഞ്ചായത്ത് അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

പട്ടുവം കാവുങ്കലിൽ ബൈക്ക് കുളത്തിലേക്ക് വീണ് യുവാവിന്റെ ജീവൻ പൊലിഞ്ഞതിന് ഉത്തരവാദി പഞ്ചായത്ത് അധികൃതരാണ്. വർഷങ്ങൾ പഴക്കമുള്ള ഈ കുളം അപകടാവസ്ഥയിൽ ആണെന്ന് പലപ്പോഴും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പ്രദേശവാസികളും വാർഡ് മെമ്പറും മറ്റു പ്രതിപക്ഷ അംഗങ്ങളും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് . എങ്കിലും ഭരണകക്ഷികൾ ആയ സിപിഎം അധികൃതർ അത് ചെവിക്കൊണ്ടില്ല.പാർട്ടിക്കാർ അല്ലാത്തവർ ജീവിക്കരുത് എന്ന നിലപാടാണ് ഭരണകക്ഷി സ്വീകരിച്ചത് എന്നും യൂത്ത് ലീഗ് ആരോപിച്ചു. പഞ്ചായത്ത് അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പട്ടുവം പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കാവുങ്കലിൽ താമസിക്കുന്ന ഭരതൻ മാസ്റ്ററുടെ വീടിനടുത്തുള്ള കുളത്തിലാണ് അപകടം ചരിത്രം പരിശോധിച്ചാൽ വർഷങ്ങൾ പഴക്കമുള്ള ഈ കുളം അന്നും ഇന്നും വളരെ അപകടാവസ്ഥയിലായിരുന്നു എന്നാൽ പഞ്ചായത്ത് ഭരണ സമിതിക്ക് നിരന്തരം പരാതി കൊടുത്തിട്ട് ഒരു പ്രയോജനവും ഉണ്ടായില്ല ശേഷം ജില്ലാ കലക്ട്രർക്ക് പോലും പരാതി സമർപ്പിച്ച പ്രദേശവാസികൾ ഇതിലെ രാഷ്ട്രീയ ഇടപെടൽ കാരണം എല്ലാം നിർത്തിവെച്ചതാണ്. ശേഷം പ്രദേശവാസിയായ ഒരാൾ സ്വന്തം ഫണ്ട് മുടക്കി ഇതിനെ സംരക്ഷിച്ച് യാത്രാ ക്ലേശം പരിഹരിക്കാൻ കല്ലും മണ്ണും ഇറക്കി പണി തുടങ്ങുകയും ചെയ്തതായിരുന്നു.

പിന്നീട് അവിടത്തെ മുഖ്യ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതക്കൾ അവിടെ എത്തി എല്ലാം പൊളിച്ച് മാറ്റുകയായിരുന്നു. ഇപ്പോൾ കുറെ കാലമായി പയഴ രീതീയിൽ അപകടാവസ്ഥയിലായിരുന്നു നിരവധി കുട്ടികളും പ്രായമായവരും ഇതിലൂടെ കാൽ നടയാത്ര ചെയ്യുന്നതാണ്. കുളത്തിൽ വീണ് മരണപ്പെട്ട മുഹമ്മദ് ഫറാസ് (21) പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഫറാസ്. പ്രദേശവാസികൾക്ക് ഈ കുളം എന്നും ഒരു ശാപമാണ് .

നിരവധി കുടുംബങ്ങൾ ചെറിയ നടപ്പാതയിലൂടെ ഒരു സംരക്ഷണവും ഇല്ലാതെയാണ് വർഷങ്ങളായി യാത്ര ചെയ്യുന്നത് കേവലം രാഷ്ട്രീയ ശത്രുതയുടെ പേരിൽ മാത്രമാണ് ഇവിടുത്തുകാർ ഈ ദുരിതം പേറുന്നത് എന്നതാണ് യാതാർത്ഥ്യം എന്നും യൂത്ത് ലീഗ് ആരോപിച്ചു. വർഷങ്ങളായിട്ട് ഇവിടുത്തെ ജനങ്ങളുടെ ആവിശ്യമാണ്. ആ കുളം കെട്ടി വൃത്തിയാക്കി നടപ്പാതയെ സംരക്ഷിക്കുക എന്നത്. ചില പാർട്ടീ പ്രമുഖർക്ക് കീഴടങ്ങി ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യാതെ പോയതാണ് ഈ ജീവൻ അപഹരിക്കാൻ കാരണമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160101/pattuvam-youth-league)