---
title: "വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Thaliparamb Block Congress Committee organized a protest dharna against the increase in electricity charges"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160036/thaliparamb-block-congress-committee-organized-a-protest-dharna-against-the-increase-in-electricity-charges"
published_at: "2023-11-06T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548e876d07c3_news-card.jpg"
keywords: []
---

# വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** > "സംസ്ഥാന സർക്കാരിന്റെ വൈദ്യുതി വർധന തികച്ചും അനാവശ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരട്ടപ്രഹരമാണ് വൈദ്യുതി ചാർജ് വർധന.. ചാർജ് വർധന പിൻവലിച്ചില്ലെങ്കിൽ ജനങ്ങളെ ആരാജകത്വത്തിലേക്ക് നയിക്കും. സർക്കാർ ആഡംഭരവും, ദൂർത്തും ഒഴിവാക്കി, അമിത ചിലവ് നിയന്ത്രിക്കണം." വൈദ്യുതി ഉൽപ്പാദനത്തിനു ചിലവ് കുറഞ്ഞ മാർഗം സ്വീകരിച്ചു കൊണ്ട് വൈദ്യുതി ബോർഡിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ പറഞ്ഞു. വൈദ്യുതി ചാർജ് വർധനവിനെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> "സംസ്ഥാന സർക്കാരിന്റെ വൈദ്യുതി വർധന തികച്ചും അനാവശ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരട്ടപ്രഹരമാണ് വൈദ്യുതി ചാർജ് വർധന.. ചാർജ് വർധന പിൻവലിച്ചില്ലെങ്കിൽ ജനങ്ങളെ ആരാജകത്വത്തിലേക്ക് നയിക്കും. സർക്കാർ ആഡംഭരവും, ദൂർത്തും ഒഴിവാക്കി, അമിത ചിലവ് നിയന്ത്രിക്കണം." വൈദ്യുതി ഉൽപ്പാദനത്തിനു ചിലവ് കുറഞ്ഞ മാർഗം സ്വീകരിച്ചു കൊണ്ട് വൈദ്യുതി ബോർഡിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ പറഞ്ഞു. വൈദ്യുതി ചാർജ് വർധനവിനെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.കെ. സരസ്വതി അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, ഇ . ടി. രാജീവൻ, കെപിസിസി മെമ്പർ രജനി രമാനന്ദ്, എം.വി.രവീന്ദ്രൻ, എം.എൻ. പൂമംഗലം, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു.

കെ.രമേശൻ വി.രാഹുൽ സി.വി. സോമനാഥൻ എം. വത്സ നാരായണൻ മാവില പത്മനാഭൻ പി.വി. സജീവൻ, കെ.പി. ആദം കുട്ടി, സികെ സായൂജ്, കെ.വി.നാരായണൻ കുട്ടി, വി അഭിലാഷ് എന്നിവർ മാർച്ചിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160036/thaliparamb-block-congress-committee-organized-a-protest-dharna-against-the-increase-in-electricity-charges)