---
title: "ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചു വിട്ടു അഴിമതിക്കാരെ അയോഗ്യരാക്കണം; വഖഫ് സ്വത്ത് സംരക്ഷണ സമിതി"
english_title: "Waqf Property Protection Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159929/waqf-property-protection-committee"
published_at: "2023-11-06T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65489067c53e8_Untitled-2-web.jpg"
keywords: []
---

# ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചു വിട്ടു അഴിമതിക്കാരെ അയോഗ്യരാക്കണം; വഖഫ് സ്വത്ത് സംരക്ഷണ സമിതി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന കമ്മിറ്റിയെ പിരിച്ചു വിടണമെന്നും വഖഫ് ബോർഡ് നിയമിച്ച എം പാനൽ ഓഡിറ്റർ ഇ കെ കരുണാകരന്റെ റിപ്പോർട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകൾ നടത്തിയവരെ അയോഗ്യരാക്കി വഖഫ് കമ്മിറ്റികളിൽ നിന്ന് മാറ്റി നിർത്തണമെന്നും തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന കമ്മിറ്റിയെ പിരിച്ചു വിടണമെന്നും വഖഫ് ബോർഡ് നിയമിച്ച എം പാനൽ ഓഡിറ്റർ ഇ കെ കരുണാകരന്റെ റിപ്പോർട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകൾ നടത്തിയവരെ അയോഗ്യരാക്കി വഖഫ് കമ്മിറ്റികളിൽ നിന്ന് മാറ്റി നിർത്തണമെന്നും തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സിദ്ദിഖ് കുറിയാലി, കെ പി എം റിയാസുദ്ധീൻ, മുസ്തഫ ഹാജി ചപ്പൻ, എം പി റഫീഖ്, അനസ് അഹമ്മദ്, ഹംസക്കുട്ടി കൊമ്മച്ചി, ഷബീർ വി പി തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സി അബ്ദുൽ കരീം (ചെയർമാൻ) സിദ്ദിഖ് കുറിയാലി, സജീറ എം പി (വൈസ് ചെയർമാൻമാർ) കെ പി എം റിയാസുദ്ധീൻ (സിക്രട്ടറി) എം പി റഫീഖ്, ഹംസകുട്ടി കൊമ്മച്ചി (ജോ സിക്രട്ടറിമാർ) മുസ്തഫ ഹാജി ചപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159929/waqf-property-protection-committee)