---
title: "വരഡൂലില്‍ ആർഎസ്എസിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചതായി പരാതി"
english_title: "Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159926/complaint"
published_at: "2023-11-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65488ea686564_Untitled-2_web.jpg"
keywords: []
---

# വരഡൂലില്‍ ആർഎസ്എസിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചതായി പരാതി

> **Lead Summary:** വരഡൂലില്‍ ആർഎസ്എസിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചതായി പരാതി. കുറുമാത്തൂർ വരഡൂല്‍ പള്ളിക്കര ഹൗസിൽ ലികേഷ് കെവിയാണ് സിപിഎം പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

## Article Content

വരഡൂലില്‍ ആർഎസ്എസിന്റെ കൊടിമരവും കൊടിയും നശിപ്പിച്ചതായി പരാതി. കുറുമാത്തൂർ വരഡൂല്‍ പള്ളിക്കര ഹൗസിൽ ലികേഷ് കെവിയാണ് സിപിഎം പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ നാലാം തീയതി രാത്രി 7 45 നും 8 30 നും ഇടയിൽ വരഡൂലിൽ സ്ഥാപിച്ച ആർഎസ്എസ് സംഘടനയുടെ കൊടിമരവും കൊടിയും നാട്ടിൽ ലഹളമുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി സിപിഎം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159926/complaint)